സ്വപ്ന രവീന്ദ്രദാസ് ടെക്സസിൽ അന്തരിച്ചു
Tuesday, September 20, 2022 7:07 PM IST
അനിൽ ആറന്മുള
ഹൂസ്റ്റൺ: തൃശൂർ കുന്നംകുളം സ്വദേശിനി സ്വപ്ന രവീന്ദ്രദാസ് ഞായറാഴ്ച പുലർച്ചെ ഹൂസ്റ്റനിൽ അന്തരിച്ചു. ഒരു വർഷം മുൻപ് അമേരിക്കയിലെത്തിയ സ്വപ്നയും ഭർത്താവു ദിലി പുഷ്പനും രണ്ടു മക്കളും വുഡ്‌ലാൻഡ്‌സിൽ ആയിരുന്നു താമസം.

തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂർ ഉപ്പത്തിൽ രവീന്ദ്ര ദാസിന്‍റെ മകളാണ് സ്വപ്ന. ഭർത്താവ് ദിലി പുഷ്പനും കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഹ്യൂസ്റ്റൺ എം ഡി ആൻഡേഴ്സൺ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

സ്വപ്നയുടെ സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച രാവിലെ പതിനൊന്നിനു ഗെസ്സ്നെർ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ നടക്കും.