പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ ട്രം​പി​ന് പി​ന്തു​ണ​യേ​റു​ന്നു
Tuesday, September 27, 2022 6:56 AM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ ഭൂ​രി​പ​ക്ഷ​വും, പാ​ർ​ട്ടി​യോ​ടു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന സ്വ​ത​ന്ത്ര​ൻ​മാ​രും 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​നു പ​ക​രം മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്പോ​ൾ, റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ഭൂ​രി​പ​ക്ഷ​വും ട്രം​പി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് പു​റ​ത്തു​വി​ട്ട സ​ർ​വെ​യി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ൽ നി​ന്നും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 56 ശ​ത​മാ​ന​വും ബൈ​ഡ​നു പ​ക​രം മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ 35 ശ​ത​മാ​നം മാ​ത്ര​മാ​ണ് ബൈ​ഡ​ന് പി​ന്തു​ണ ന​ൽ​കി​യ​ത്. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ 47 ശ​ത​മാ​നം പേ​ർ ട്രം​പി​നെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ 46 ശ​ത​മാ​നം മ​റ്റൊ​രാ​ളാ​ണെ​ങ്കി​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബൈ​ഡ​നും ട്രം​പും ഏ​ക​ദേ​ശം തു​ല്യ​നി​ല​യി​ൽ നി​ൽ​ക്കു​ന്പോ​ൾ ര​ണ്ടു പോ​യി​ന്‍റ് ട്രം​പി​ന് അ​നു​കൂ​ല​മാ​ണ് (ബൈ​ഡ​ൻ 46, ട്രം​പ് 48) ബൈ​ഡ​ന്‍റെ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 79 വ​യ​സാ​യ ബൈ​ഡ​ൻ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ്ര​സി​ഡ​ന്‍റാ​ണ്.