ഗീ​ത സേ​തു​മാ​ധ​വ​ൻ മ​ന്ത്ര ഫ്ളോ​റി​ഡ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്
Tuesday, November 22, 2022 4:51 AM IST
ര​ഞ്ജി​ത് ച​ന്ദ്ര​ശേ​ഖ​ർ
ഫ്ളോ​റി​ഡ: മ​ന്ത്ര​യു​ടെ ഫ്ളോ​റി​ഡ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഗീ​ത സേ​തു​മാ​ധ​വ​നെ തെ​ര​ഞ്ഞെ​ടു​ത്തു . സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ൻ​റേ​താ​യ ശൈ​ലി ത​ന്നെ രൂ​പ​പ്പെ​ടു​ത്തി​യ ഗീ​ത ഫ്ളോ​റി​ഡ​യി​ലെ ഭാ​ര​തീ​യ സ​മൂ​ഹ​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ഒ​രു വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണ്.

ഫ്ളോ​റി​ഡ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളീ ഹൈ​ന്ദ​വ സം​ഘ​ട​യാ​യ ഒ​എ​ച്ച്എം (ഒ​ർ​ലാ​ൻ​ഡോ ഹി​ന്ദു മ​ല​യാ​ളി) സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് അ​വ​ർ. കൂ​ടാ​തെ ഭാ​ര​തീ​യ ക​ല​ക​ളും സം​സ്കാ​ര​വും അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ സ്ഥാ​പി​ച്ച സൃ​ഷ്ഠി ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക ഡ​യ​റ​ക്ട്ർ കൂ​ടി​യാ​ണ് ഗീ​ത . സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹ്യ മു​ന്നേ​റ്റ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ദി ​എം​പ​വ​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ചെ​ന്നൈ​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ഗീ​ത സേ​തു​മാ​ധ​വ​ൻ വി​വാ​ഹ​ശേ​ഷം ഫ്ളോ​റി​ഡ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്. ഒ​രു സം​രം​ഭ​ക കൂ​ടി​യാ​യ ഗീ​ത, ഇ​ന്ത്യ​ൻ ക​ല​ക​ളും ആ​ർ​ട്ടി​ഫാ​ക്റ്റു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന ബി​സി​ന​സ്് ബോ​സ്റ്റ​ണി​ൽ തു​ട​ങ്ങി. സെ​ൻ​ട്ര​ൽ ഫ്ളോ​റി​ഡ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഇ​വ​ന്‍റ് പ്ലാ​നിം​ഗ് ബി​സി​ന​സി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ഗീ​ത പ​ങ്കാ​ളി​യാ​യി​രു​ന്നു.

ഫ്ളോ​റി​ഡ​യി​ലെ മ​ന്ത്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ക്കാ​ൻ ഗീ​ത​യു​ടെ സം​ഘ​ട​നാ പ്രാ​വീ​ണ്യ​വും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.