മി​സോ​റി സി​റ്റി വ്യ​വ​സാ​യ സം​രം​ഭ​ക സൗ​ഹൃ​ദ ന​ഗ​രം: മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്
Tuesday, December 6, 2022 12:51 AM IST
അ​നി​ൽ ആ​റന്മുള
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ന​ല്ല ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ മി​സോ​റി സി​റ്റി വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ഒ​ന്നൊ​ന്നാ​യി ക​യ​റി​ക്കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്ന് ര​ണ്ടാ​മൂ​ഴ​വും മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട് പ​റ​ഞ്ഞു. വ്യ​വ​സാ​യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് താ​ൽ​പ​ര്യ​പെ​ടു​ന്ന​വ​ർ​ക്കു ഏ​റ്റ​വും സു​താ​ര്യ​വും ല​ളി​ത​വു​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ അ​തി​നു സാ​ധി​ക്കു​ന്ന​തി​നു ക​ഴി​യു​ന്നു. ഇ​ന്ത്യ​ക്കാ​ർ പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ൾ ധാ​രാ​ള​മാ​യി താ​മ​സ​ത്തി​നും ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ തു​ട​ങ്ങ​ന്ന​തി​നു​മാ​യി മി​സ്‌​സോ​റി സി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്ക​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

പൊ​തു​ജ​നാ​രോ​ജ്യം, വി​ദ്യാ​ഭ്യാ​സം, സു​ര​ക്ഷാ അ​ടി​സ്ഥാ​ന വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ വ​ൻ മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​സോ​റി സി​റ്റി​യി​ൽ കാ​ർ​ട്ട് റൈ​റ്റ് റോ​ഡി​നു സ​മീ​പം ആ​രം​ഭി​ച്ച TWFG (The Woodlands Financial Group) ​ചാ​ണ്ട​പ്പി​ള്ള മാ​ത്യൂ​സ് ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ പു​തി​യ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു കൊ​ണ്ട് സം​സാ​രി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​സോ​റി സി​റ്റി ഡി​സ്ട്രി​ക്ട് ’സി’ ​കൗ​ണ്‍​സി​ൽ മാ​ൻ ആ​ന്ത​ണി മൊ​റാ​ലി​സ്, സി​റ്റി​യി​ൽ ത​ന്‍റെ ഡി​സ്ട്രി​ക്ടി​ൽ വ​ന്ന പു​തി​യ സം​രം​ഭ​ത്തി​ന് പ്രോ​ത്സാ​ഹ​ന​മേ​കാ​ൻ സി​റ്റി​യു​ടെ ന്ധ​പ്രൊ​ക്ല​മേ​ഷ​ൻ​ന്ധ വാ​യി​ച്ച് പാ​ർ​ടീ​നേ​ഴ്സി​ന് സ​മ​ർ​പ്പി​ച്ചു.

ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. സാം.​കെ.​ഈ​ശോ, അ​സി.​വി​കാ​രി റ​വ. റോ​ഷ​ൻ. വി.​മാ​ത്യു എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മു​ൻ പ്രോ​ടെം മേ​യ​ർ/ കൗ​ണ്‍​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു, മി​സോ​റി സി​റ്റി ഡി​സ്ട്രി​ക്ട് ’ഡി’ ​കൌ​ണ്‍​സി​ൽ​മാ​ൻ ഫ്ലോ​യ്ഡ് എ​മെ​റി,മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍ (മാ​ഗ്) പ്ര​സി​ഡ​ണ്ട് അ​നി​ൽ ആ​റ·ു​ള, ഒ​ഐ​സി​സി യു​എ​സ്എ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഇ​ൻ​ഷു​റ​ൻ​സ് രം​ഗ​ത്ത് ദീ​ർ​ഘ​വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​മു​ള്ള മാ​ത്യൂ​സ് ചാ​ണ്ട​പ്പി​ള്ള​യോ​ടൊ​പ്പം ഇ​ൻ​ഷു​റ​ൻ​സ് രം​ഗ​ത്ത് പു​തി​യ കാ​ൽ​വ​യ്പ് ന​ട​ത്തു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ജീ​മോ​ൻ റാ​ന്നി​യും (തോ​മ​സ് മാ​ത്യു ) ജൈ​ജു കു​രു​വി​ള​യും ഏ​ജ​ന്‍റു/​പ്രൊ​ഡ്യൂ​സ​ർ​മാ​രാ​യി ഈ ​സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങു പ്രൗ​ഢ​ഗം​ഭീ​ര​മാ​ക്കാ​ൻ സ​ഹാ​യി​ച്ച ഏ​വ​രോ​ടും മാ​ത്യൂ​സ് ചാ​ണ്ട​പ്പി​ള്ള ന​ന്ദി അ​റി​യി​ച്ചു.