ഫൊക്കാന പ്രവർത്തനോദ്ഘാടനം വർണാഭമായി
Tuesday, December 6, 2022 12:08 PM IST
ന്യൂയോർക്ക്: കേരള കൺവൻഷന്‍റേയും ഫൊക്കാന അന്താരാഷ്‌ട്ര കൺവൻഷന്‍റേയും തീയതികൾ പ്രഖ്യാപിക്കുകയും കഴിഞ്ഞ മൂന്നു മാസത്തെ മികവുറ്റ പ്രവർത്തനങ്ങളും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ട് ഫൊക്കാന പ്രവർത്തന ഉദ്ഘാടനം പുതിയൊരു ചരിത്രം കുറിച്ചു.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഷാജി വർഗീസിന്‍റെ ആമുഖ പ്രസംഗത്തോട് ആരംഭിച്ച മീറ്റിങ്ങ് സെക്രട്ടറി കല ഷഹി അടുത്ത രണ്ടു വർഷത്തെ പ്രവർത്തങ്ങളെ പറ്റിയും കഴിഞ്ഞ മുന്ന് മാസത്തെ പ്രവർത്തങ്ങളും വിവരിച്ചു.

ഒർലാൻഡോ കൺവൻഷനു പ്രസിഡന്‍റ് 85000 ഡോളർ വിനിയോഗിക്കുകയുണ്ടായി. ഫൊക്കാന ആസ്ഥാനത്തിനായി രണ്ടര ലക്ഷം ഡോളറും കൈമാറി. അനുയോജ്യമായ ആസ്ഥാനം കണ്ടെത്താൻ ശ്രമം നടന്നു വരുന്നു. അങ്ങനെ കേരളത്തിലും അമേരിക്കയിലുമായി നടത്തിയ പ്രവർത്തങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് വിവരിച്ചത്.

കൊവിഡ് മൂലം മരിച്ചവർ, ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ള, ഫൊക്കാന മീഡിയയുടെ ചുമതല വഹിച്ചിരുന്ന ഫ്രാൻസിസ് തടത്തിൽ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

പ്രവർത്തനോദ്ഘാടനം നിലവിളക്ക് കത്തിച്ചുകൊണ്ടു പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു, സെക്രട്ടറി കല ഷഹി , ട്രഷർ ബിജു ജോൺ , എസ്ക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഷാജി വർഗീസ് , ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ,ജോയിന്‍റ് സെക്രട്ടറി ജോയ് ചക്കപ്പൻ , അസോ അഡിഷണൽ സെക്രട്ടറി സോണി അമ്പൂക്കൻ ,അസോ അഡിഷണൽ ട്രഷർ ജോർജ് പണിക്കർ വുമൺസ് ഫോറം ചെയർ ബ്രിഡ്ജിറ്റു ജോർജ് , റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ എന്നിവരും ഭദ്രദീപം തെളിയിച്ചു.

ട്രസ്റ്റീ ബോർഡ് മെമ്പേഴ്‌സ് ആയ പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, റീജിയണൽ വൈസ് പ്രെസിഡന്റ്മാരായ രേവതി പിള്ള , അപ്പുകുട്ടൻ പിള്ള , ദേവസി പാലാട്ടി , ഷാജി സാമുവേൽ , ജോൺസൻ തങ്കച്ചൻ, കമ്മിറ്റി മെന്പേഴ്സ് ആയ ശ്രീകുമാർ ഉണ്ണിത്താൻ ,ലാജി തോമസ് , അലക്സ് തോമസ് , ഡോൺ തോമസ് , അജു ഉമ്മൻ , നിരീഷ് ഉമ്മൻ, ഗീത ജോർജ് (കാലിഫോർണിയ) , മുൻ ട്രസ്റ്റി ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ് എന്നിവരും സന്നിഹിതരായിരുന്നു.

കേരളത്തിൽ നിന്ന് മന്ത്രി വി.എൻ. വാസവൻ അയച്ച വീഡിയോ സന്ദേശത്തിൽ നാട് ദുഖത്തിലും ദുരിതത്തിലും വിഷമതകളിലും പെടുമ്പോൾ ആദ്യം ഓടി എത്തുന്നത് ഫൊക്കാനയും മറ്റുമാണെന്ന് ചൂണ്ടിക്കാട്ടി.


കേരളീയത്തിന്‍റെ സാരഥികളിലൊരാളായ ലാലു ജോസഫ് തന്റെ ആശംസയിൽ ആന്തരിച്ച സതീഷ് ബാബു പയ്യന്നൂരിന്റെയും മറിയാമ്മ പിള്ളയുടെയും പേരിൽ അവാർഡുകൾ ഏർപ്പെടുത്തണമെന്ന് നിർദേശിച്ചു.

ഹഡ്സൺ വാലി മലയാളി അസോസിയേഷനിലും ഫൊക്കാനയിലുമൊക്കെ നടത്തിയ സംഘടനാ പ്രവർത്തനത്തിലൂടെയാണ് താൻ മുഖ്യധാരാ രാഷ്ട്രീയ രംഗത്ത് എത്തിയതെന്ന് റോക്ക് ലാൻഡ് ലെജിസ്ളേറ്റർ ഡോ. ആനി പോൾ അനുസ്മരിച്ചു. സംഘടന ശക്തമായും ഐക്യത്തോടെയും നിൽക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ നന്മക്ക് ആവശ്യമാണ്.

ട്രഷർ ബിജു ജോൺ , ട്രസ്റ്റി ബോർഡ് ചെയർ സജി പോത്തൻ,ജോയിന്റ് സെക്രട്ടറി ജോയ് ചക്കപ്പൻ , അസോ അഡിഷണൽ സെക്രട്ടറി സോണി അമ്പൂക്കൻ ,അസോ അഡിഷണൽ ട്രഷർ ജോർജ് പണിക്കർ വുമൺസ് ഫോറം ചെയർ ബ്രിഡ്ജിറ്റു ജോർജ് എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാഷിംഗ്‌ടൺ ഡിസി , ന്യൂ ജേഴ്‌സി , പെൻസിൽവേനിയ , ന്യൂ യോർക്ക് എന്നിവടങ്ങളിൽ നിന്നും നിരവധി അസോസിയേഷൻ പ്രസിഡന്റുമാർ , ഭാരവാഹികൾ എം മുൻ പ്രസിഡന്റുമാർ എന്നിവരും സന്നിഹിതരായിരുന്നു .

മികവുറ്റ കലാപരിപാടികൾ കൊണ്ട് ധന്യമായിരുന്നു ഈ ഉൽഘാടന മീറ്റിങ്‌. ബ്ലൂ മൂൺ ടീമിന്‍റെ നൃത്തങ്ങൾ, ശബരിനാഥ്, ജിനു ജേക്കബ് ടീമിന്‍റെ ഗാനങ്ങൾ എന്നിവയടങ്ങിയ കലാപരിപാടികൾ മികവുറ്റതായിരുന്നെന്ന് കാണികൾ ഒരേ സ്വരത്തിൽ പറയുന്നു.