കാ​ൽ​ഗ​റി എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഡി​സം​ബ​ർ 26ന്
Thursday, December 8, 2022 6:11 AM IST
ജോ​സ​ഫ് ജോ​ണ്‍ കാ​ൽ​ഗ​റി
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ(​സി​ഇ​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ’ഗ്ലോ​റി​യ 2022’ ഡി​സം​ബ​ർ 26 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5ന് ​ജേ​ർ​ണീ ച​ർ​ച്ച്, 10307 ഈ​മെ​ൻ റോ​ഡ് , കാ​ൽ​ഗ​റി നോ​ർ​ത്ത് വെ​സ്റ്റി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി തോ​മ​സ് ക​ള​രി​പ്പ​റ​ന്പി​ൽ ( പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് വ​ർ​ഗീ​സ്, ഷെ​ബി ജേ​ക്ക​ബ് , ജോ​ജി ജേ​ക്ക​ബ് ( വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കോ​ഓ​ർ​ഡി​നേ​റ്റ·ാ​രാ​യി റോ​യ് അ​ല​ക്സ്, ലൈ​ജു ജോ​ർ​ജ് (കോ​ഓ​ർ​ഡി​നേ​റ്റ​റു·ാ​ർ), അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളാ​യി അ​ല​ക്സ് മാ​ത്യു , ചാ​ൾ​സ് മു​റി​യാ​ട​ൻ, ജി​നു വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.