ഡയോസിസ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലി
Tuesday, January 24, 2023 5:45 PM IST
ചാർളി വി. പടനിലം
ഹൂസ്റ്റൺ: ഡയോസിസ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും ക്ലർജി കോൺഫ്രൻസും മാർച്ച് 2 മുതൽ 4 വരെ ബീസ്ലിയിൽ ഊർശ്ലേം അരമനയിൽ വച്ചു നടത്തുന്നതിനായി ഉള്ള ആലോചനാ യോഗം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ്സ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ഫ്രസ്സ്നോ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ നടന്നു.

ഹൂസ്റ്റൺ ഏരിയായിലെ വികാരിമാർ , വൈദീകർ, മലങ്കര അസോസിയേഷൻ , ഭദ്രാസന അസംബ്ലി , മാനേജിംഗ് കമ്മിറ്റി, ആദ്ധ്യാത്മിക സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ; സെമിനാരിയന്മാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ അസംബ്ലിയുടെ നടത്തിപ്പിനായി അഭി. മാർ ഇവാനിയോസ്സ് രക്ഷാധികാരിയും ഭദ്രാസന സെക്രട്ടറി റവ. ഫാ.സജീവ് മാത്യൂസ് ജോർജ്ജ് ജനറൽ കൺവീനറുമായും ഭദ്രാസന കൗൺസിൽ മെമ്പറന്മാർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റികൾ രൂപകീരിച്ചു . 

 വിവിധ കമ്മിറ്റികളുടെ ചുമതലകൾ ഹൂസ്റ്റൺ റീജിയണിലുള്ള ഓരോ ഇടവകയും ഏറ്റെടുത്തു. വർഷിപ്പ് റവ.ഫാ. പി.എം. ചെറിയാൻ സെൻറ് തോമസ് കത്തീഡ്രൽ, റജിസ്റ്റ്രേഷൻ ഫാ. ജേക്ക് കുര്യൻ സെൻറ് സ്റ്റീഫൻസ് ചർച്ച്, അലക്സ് വർഗ്ഗീസ്സ്(കൗൺസിൽ മെമ്പർ), അക്കോമഡേഷൻ ഫാ. ജോൺസൺ പുഞ്ചക്കോണം സെന്‍റ് മേരീസ് ചർച്ച്, ജേസൺ തോമസ്സ്(കൗൺസിൽ മെമ്പർ),ഫസിലിറ്റി അറേഞ്ഞുമെൻറ് ഫാ. തോമസ്സ് വർഗ്ഗീസ്സ് സെൻറ് ഗ്രീഗോറിയോസ്സ് ചർച്ച്,  ഫാ. ബിനുമാത്യു(കൗൺസിൽ മെമ്പർ), ഫുഡ് ഫാ. ഐസക്ക് പ്രകാശ് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ചർച്ച്,, പ്രസാദ് ജോൺ(കൗൺസിൽ മെമ്പർ), 

ട്രാൻസ് പോർട്ടേഷൻ ഫാ. രാജേഷ് കെ. ജോൺ സെൻറ് തോമസ്സ് കത്തീഡ്രൽ  ഫാ. ജോർജ്ജ് നൈനാൻ(കൗൺസിൽ മെമ്പർ),ബിജോയ് തോമസ്സ്(കൗൺസിൽ മെമ്പർ), ന്യൂസ്സ് കവറേജ് ചാർളി വർഗ്ഗീസ് പടനിലം , ട്രാഫിക്ക് ഓ .റ്റി.ഏബ്രഹാം , ജോൺസൺ വർഗ്ഗീസ്സ് ' ഹൗസ്സ് കീപ്പിംഗ് സൂസൻ സുജിത്ത് മർത്ത് മറിയം സമാജം ഹൂസ്റ്റൺ റീജിയൺ , വെന്യു അറേൻജ്മെൻറ് സഖറിയാ റമ്പാൻ, മെഡിക്കൽ ടീം റവ.ഫാ. ഡോ. വി.സി.വർഗ്ഗീസ്സ് , ഡോ.ജസ്റ്റിൻ സഖറിയ, ഷീബാ കുര്യൻ , ഡാർലീൻ ജോർജ്ജ് എന്നിവരെ നിയോഗിച്ചു. 

ഒക്ടോബറിൽ ഹൂസ്റ്റണിൽ നടക്കുന്ന മർത്ത്ര -മറിയം സമാജം ഭദ്രാസന കോൺഫ്രൻസിൻറെ നടത്തിപ്പിനായി മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് ഫാ. ഐസക്ക് പ്രകാശ് ജനറൽ കൺവീനറായിവിവിധ കമ്മറ്റി കൺവീനർമാരെ ചുമതല ഏല്പിച്ചു. റവ. ഫാ. ഐസക്ക് പ്രകാശ് ക്രിതജ്ഞത പറഞ്ഞു. മീറ്റീഗിലും  സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് തയ്യാറാക്കിയ സ്നേഹവിരുന്നിറ ലും റവ.ഫാ. മാമ്മൻ മാത്യു , ഫാ. ക്രിസ്റ്റഫർ മാത്യു എന്നിവരും ഹൂസ്റ്റൺ റീജിയനിലുള്ള നൂറിൽപരം വിവിധ ഇടവകയിലെ പ്രതിനിധികളും പങ്കെടുത്തു.