മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ന​യി​ക്കു​ന്ന നോ​ന്പ് കാ​ല​ധ്യാ​നം ന്യൂ​ജേ​ഴ്സി​യി​ൽ
Wednesday, February 1, 2023 6:03 AM IST
സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ
ന്യൂ​ജേ​ഴ്സി: ക്രി​സ്തു​രാ​ജ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ന്‍റെ അ​ഞ്ചാം​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള നോ​ന്പു​കാ​ല ധ്യാ​നം സു​പ്ര​സി​ദ്ധ സു​വി​ശേ​ഷ പ്ര​ഭാ​ഷ​ക​നും ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ മെ​ത്രാ​നു​മാ​യ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ന​യി​ക്കും.

മാ​ർ​ച്ച് 18, 19 (ശ​നി, ഞാ​യ​ർ) ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ ന​ട​ത്ത​പ്പെ​ടും. മാ​ർ​ച്ച് 17 വെ​ള്ളി​യാ​ഴ്ച ഫി​ലാ​ഡ​ൽ​ഫി​യ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ലും ധ്യാ​നം ന​ട​ത്ത​പ്പെ​ടും. കാ​ലി​ക​പ്രാ​ധാ​ന്യ​ത്തോ​ടെ സു​വി​ശേ​ഷ വി​ചി​ന്ത​നം ന​ൽ​കു​ന്ന​തി​ൽ പ്രാ​ഗ​ത്ഭ്യം നേ​ടി​യ പി​താ​വി​ന്‍റെ നോ​ന്പ് കാ​ല ഒ​രു​ക്ക ധ്യാ​ന​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്നു.