ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 29ന്
Friday, February 3, 2023 3:55 PM IST
ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്. ഷിക്കാഗോയിലുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും ഈ കലാമേള ഒരുക്കുന്നത്.

ഏറ്റവും വിശ്വസ്തമായ രീതിയിൽ കലാമേള നടത്തുന്നതിനായി അസോസിയേഷൻ എക്സിക്യൂട്ടീവും ബോർഡംഗങ്ങളും പ്രവർത്തിച്ചു വരുന്നു. രജിസ്ട്രേഷൻ ഏപ്രിൽ ഒന്നാം തീയതി ആരംഭിക്കുന്നതും ഏപ്രിൽ 21ന് അവസാനിക്കുന്നതുമാണ്. കലാമേള ഏറ്റവും വിശ്വസ്തതയോടും ചിട്ടയായും നടത്തുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. 

കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്‍റ് ജോഷി വള്ളിക്കളം – 312 685 6749, സെക്രട്ടറി ലീല ജോസഫ് –224 578 5262, ട്രഷറർ ഷൈനി ഹരിദാസ് – 630 290 7143, വൈസ് പ്രസിഡന്‍റ് മൈക്കിൾ മാണിപറമ്പിൽ – 630 926 8799, ജോ. സെക്രട്ടറി ഡോ. സിബിൾ ഫിലിപ്പ് – 630 697 2241, ജോ. ട്രഷറർ വിവീഷ് ജേക്കബ്– 773 499 2530