കെ. റ്റി. ആൻഡ്രൂസ് ഡാളസിൽ അന്തരിച്ചു
Sunday, February 5, 2023 12:34 PM IST
ആൻഡ്രൂസ് അഞ്ചേരി
ഡാളസ് : കോട്ടയം ആർപ്പൂക്കര കാഞ്ഞപ്പള്ളി വീട്ടിൽ കെ. റ്റി. ആൻഡ്രൂസ് (അച്ചൻകുഞ്ഞു -87) ഡാളസിൽ അന്തരിച്ചു. മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപക അംഗമായിരുന്നു.

1984-ൽ അമേരിക്കയിൽ കുടിയേറി പാർക്കുന്നതിനു മുന്പ് ചെന്നൈ ഡൺലപ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ: കോട്ടയം അരീപ്പറമ്പ് പ്ലാംതോട്ടത്തിൽ ഏലിയാമ്മ ആൻഡ്രൂസ് (കുഞ്ഞൂഞ്ഞമ്മ, ഡാളസ്)
മക്കൾ: തോമസ് ആൻഡ്രൂസ്, റെജി ആൻഡ്രൂസ്. ഷാജി ആൻഡ്രൂസ് ( എല്ലാവരും ഡാളസിൽ )
സഹോദരങ്ങൾ : തോമസ് കുര്യൻ (ഡാളസ് ) , കെ. റ്റി. തോമസ് (ആർപ്പൂക്കര, കോട്ടയം )
സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് : ഷാജി (817 -680 -9325)