ഓ​ർ​മാ ഇന്‍റർ​നാ​ഷ​ണ​ൽ ഫ്ളൈ​റ്റ് അധികാരികൾക്ക് നിവേദനം നൽകി
Wednesday, March 15, 2023 7:21 AM IST
പി.ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ
ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​യി​ലേ​യ്ക്കും കേ​ര​ള​ത്തി​ലേ​യ്ക്കും എ​ളു​പ്പ​ത്തി​ൽ ക​ണ​ക്ഷ​ൻ ഫ്ലൈ​റ്റു​ക​ൾ ല​ഭി​ക്കു​ന്ന എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലേ​യ്ക്ക്, ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന്കൂ ​ടു​ത​ൽ ഫ്ളൈ​റ്റു​ക​ൾ ആ​രം​ഭി​യ്ക്ക​ണ​മെ​ന്ന നി​വേ​ദ​ന​ങ്ങ​ൾ ഓ​ർ​മാ ഇ​ന്‍റർനാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, എ​യ​ർ ഇ​ന്ത്യ, എ​മറേറ്റ്സ്, ഇ​ത്തി​ഹാ​ദ്, കു​വൈ​റ്റ് എ​യ​ർ​വേ​സ് അ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​കി.

സി​റ്റി ഓ​ഫ് ഫി​ല​ഡ​ൽ​ഫി​യ​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഫി​ല​ഡ​ൽ​ഫി​യാ ഇ​ന്‍റർ നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്. കൂ​ടു​ത​ൽ ഫ്ളൈ​റ്റ് സ​ർ​വീ​സ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന്, ഫി​ല​ഡ​ൽ​ഫി​യാ സി​റ്റി അ​ധി​കൃ​ത​ർ റി​ലീ​സ് ചെ​യ്യേ​ണ്ട ക​ത്തി​ട​പാ​ടു​ക​ൾ​ക്ക്, അ​വ​രു​മാ​യി ഓ​ർ​മാ ഭാ​ർ​വാ​ഹി​ക​ൾ ച​ർ​ച്ച​ക​ൾ ന​ട​ത്തി.
ഓ​ർ​മാ ഇ​ൻ്റ​നാ​ഷ​ണ​ൽ പ​ബ്ലിക് അ​ഫ​യേ​ഴ്സ് ചെ​യ​ർ​മാ​ൻ വി​ൻ​സ​ൻ്റ് ഇ​മ്മാ​നു​വേ​ൽ, ഓ​ർ​മാ പ്ര​സി​ഡ​ൻ്റ് ജോ​ർ​ജ് ന​ട​വ​യ​ൽ, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​സ് ആ​റ്റു​പു​റം, ഓ​ർ​മാ ടാ​ല​ൻ്റ് പ്ര​മൊ​ഷ​ൻ ഫോ​റം ചെ​യ​ർ ജോ​സ് തോ​മ​സ്, ഓ​ർ​മാ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ലീ​ഗ​ൽ സെ​ൽ ചെ​യ​ർ അ​റ്റേ​ണി ജോ​സ​ഫ് കു​ന്നേ​ൽ, ഓ​ർ​മാ സ്പോ​ട്സ് കൗ​ൺ​സി​ൽ ചെ​യ​ർ മാ​നു​വ​ൽ തോ​മ​സ് എ​ന്നി​വ​രാ​ണ് ഈ ​ക​മ്മി​റ്റി​യി​ലു​ള്ള​ത്.

നി​ല​വി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് കൊ​ച്ചി​യ്ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വെ​യ്സിന്‍റെ സ​ർ​വീ​സി​ന് താ​ങ്ങാ​നാ​വാ​ത്ത വി​ധം യാ​ത്ര​ക്കാ​രു​ടെ വ​ർ​ധന​വു​ണ്ടാ​യി​രി​ക്കു​ന്നു. ഫ്ളൈ​റ്റ് റ്റി​ക്ക​റ്റ് ചാ​ർ​ജും കൂ​ടി​യി​രി​ക്കു​ന്നു. പെ​ൻ​സി​ൽ​വേ​നി​യാ, ഡെ​ല​വേ​ർ, സൗ​ത്ത് ജേ​ഴ്സി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും, മി​ഡി​ൽ ഈ​സ്സ്റ്റി​ലേ​ക്കും, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കാ​ൻ എ​യ​ർ ഇ​ന്ത്യ, എ​മി​റേറ്റ്സ്, ഇ​ത്തി​ഹാ​ദ്, കു​വൈ​റ്റ് എ​യ​ർ​വേ​സു​ക​ളു​ടെ കൂ​ടു​ത​ൽ ഫ്ളൈ​റ്റു​ക​ൾ ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്.

സി​റ്റി ഓ​ഫ് ഫി​ല​ഡ​ൽ​ഫി​യാ അ​ഡ്മി​നി​സ്റ്റ്‌​റേ​ഷ​നി​ൽ, അ​ന്ന​ത്തെ സി​റ്റി കൗ​ൺ​സി​ൽ മെന്പ​റാ​യി​രു​ന്ന അ​ൽ​ടോ​ബ​ൻ ബെ​ർ​ഗ​ർ മു​ഖേ​ന ഓ​ർ​മാ ഇ​ൻ്റ​നാ​ഷ​ണ​ൽ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കിയിരുന്നു. അ​ങ്ങ​നെ, ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്‍റെ ഫ്ളൈ​റ്റ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് കൊ​ച്ചി​യ്ക്ക് നേ​ടു​വാ​നാ​യ അ​നു​ഭ​വം മ​ൾ​ട്ടി എ​യ​ർ​വേ​സ് നി​വേ​ദ​ന​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി.