ഹൂ​സ്റ്റ​ണി​ൽ ഹോ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​പി​നാ​ഥ് മു​തു​കാ​ടി​നൊ​പ്പം പ്ര​ത്യേ​ക പ​രി​പാ​ടി 24ന്
Thursday, March 23, 2023 4:35 PM IST
ജീമോൻ റാന്നി
ഹൂ​സ്റ്റ​ൺ: ലോ​ക​പ്ര​ശ​സ്ത മ​ജീ​ഷ്യ​നും ഇ​പ്പോ​ൾ നൂ​റു ക​ണ​ക്കി​ന് ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ആ​ശ്ര​യ​വും അ​ഭ​യ​കേ​ന്ദ്ര​വു​മാ​യി മാ​റി​യ പ്ര​ഫ​.ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ മോ​ട്ടി​വേ​ഷ​ണ​ൽ ക്ലാ​സി​ന് കാ​തോ​ർ​ക്കു​വാ​ൻ ഹൂ​സ്റ്റ​ണി​ൽ വേ​ദി​യൊ​രു​ങ്ങു​ന്നു.

അ​ടു​ത്ത കാ​ല​ത്ത് പൂ​ർ​ണ​സ​മ​യം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ജീ​വ​തം ഉ​ഴി​ഞ്ഞു വ​ച്ച മു​തു​കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്തു സ്ഥാ​പി​ച്ച മാ​ജി​ക് പ്ലാ​നെ​റ്റി​നോ​ട് ചേ​ർ​ന്നു ഭി​ന്ന ശേ​ഷി​ക്കാ​ർ​ക്ക് വേ​ണ്ടി സ്ഥാ​പി​ച്ച "Different Art Center' ഇ​ന്ന് ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച സ്ഥാ​പ​ന​മാ​ണ്.

ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (12803, Sugar Ridge Blvd, Stafford, TX 77477) ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി മാ​ർ​ച്ച് 24 നു ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ആ​രം​ഭി​ച്ച ഹോ​പി​ന്‍റെ​യും(H.O.P.E) ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ​യും ഇം​ഗ്ലീ​ഷ് ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഈ ​പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


റ​വ. ഡോ. ​ഈ​പ്പ​ൻ വ​ർ​ഗീ​സ്, റ​വ. സ​ന്തോ​ഷ് തോ​മ​സ്, ഏ​ബ്ര​ഹാം ശാ​മു​വേ​ൽ, ക്രി​സ്റ്റ​ഫ​ർ ജോ​ർ​ജ്, സാ​ജ​ൻ.​ടി.​ജോ​ൺ , റ​ജി.​വി.​കു​ര്യ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഗോ​പി​നാ​ഥ് മു​തു​കാ​ടി​നെ ശ്ര​വി​ക്കു​വാ​ൻ ഏ​വ​രെ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.