ഡാ​ല​സ് സെ​ന്‍റ് മേ​രീ​സ് വ​ലി​യ പ​ള്ളി സു​വ​ർ​ണ്ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഒ​ൻ​പ​തി​ന്
Saturday, April 1, 2023 1:31 PM IST
ഡാ​ല​സ്: അ​മേ​രി​ക്ക​യി​ൽ ഏ​റ്റ​വും ആ​ദ്യം രൂ​പീ​കൃ​ത​മാ​യ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഡാ​ല​സ് സെ​ൻ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യു​ടെ സു​വ​ർ​ണ്ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഏ​പ്രി​ൽ ഒ​ൻ​പ​തി​ന്. ഉ​യ​ർ​പ്പ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ​ത​ല​ങ്ങ​ളി​ൽ സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കും. സു​വ​ർ​ണ്ണ വ​ർ​ഷ​മാ​യ 2023 വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ അ​ന​വ​ധി കാ​ര്യ​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. സ​ഭ​യു​ടെ പി​താ​ക്ക​ന്മാ​ർ, സ​ഭാ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള സ​മ്മേ​ള​ന​ങ്ങ​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ൾ ,നി​രാ​ശ്ര​യ​രും നി​രാ​ലം​ബ​രു​മാ​യ വ്യ​ക്തി​ക​ൾ​ക്ക് കൈ​ത്താ​ങ്ങു​ന്ന സ​ഹാ​യ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു വ​രു​ന്നു.

സി.​ജി. തോ​മ​സ് (വി​കാ​രി) ഡി​ജു സ്ക​റി​യ (സ​ഹ​വി​കാ​രി), ബോ​ബ​ൻ കൊ​ടു​വ​ത്തു(​ട്ര​സ്റ്റി), റോ​ജി എ​ബ്ര​ഹാം (സെ​ക്ര​ട്ട​റി), സാ​മു​വേ​ൽ മാ​ത്യു (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), പ്രി​ൻ​സ് സ​ക്ക​റി​യ (ഫി​നാ​ൻ​സ്), ഷൈ​നി ഫി​ലി​പ്പ് (റി​സ​പ്ഷ​ൻ),ബി​ജോ​യ് തോ​മ​സ് (സു​വ​നീ​ർ), ജോ​ബി വ​ർ​ഗീ​സ്( മീ​ഡി​യ), ജോ​ർ​ജ് തോ​മ​സ്, ബി​നോ ജോ​ൺ ,ജ​യിം​സ് തെ​ക്കും​ഗി​ൽ, ജി​മ്മി ഫി​ലി​പ്പ്, ജോ​ൺ​സ​ൺ ഡാ​നി​യേ​ൽ, പ്ര​ദീ​പ് കൊ​ടു​വ​ത്തു, റീ​ന സാ​ബു, ര​ശ്മി വ​ർ​ഗീ​സ്, റോ​യ് കു​ര്യ​ൻ, ഡോ.​സ​ജി ജോ​ൺ, സാം​കു​ട്ടി ത​ങ്ക​ച്ച​ൻ, വി​പി​ൻ ജോ​ൺ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.