സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ
Sunday, April 2, 2023 11:07 AM IST
ഉ​മ്മ​ൻ കാ​പ്പി​ൽ
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് മാ​ർ​ച്ച് 26 ഞാ​യ​റാ​ഴ്ച സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ആ​രം​ഭി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഡോ. ജോ​ൺ​സ​ൺ ജോ​ണി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്ക് ഓ​ഫ് മീ​റ്റിം​ഗും ഉ​ണ്ടാ​യി​രു​ന്നു. ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​രു സം​ഘം ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

ജോ​ബി ജോ​ൺ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), മാ​ത്യു ജോ​ഷ്വ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​യി​രു​ന്നു ടീ​മി​ൽ. ജോ​ൺ മാ​ത്യു (സെ​ക്ര​ട്ട​റി), ലി​ൻ​സ​ൻ വ​റു​ഗീ​സ് (ട്ര​ഷ​റ​ർ), നോ​ബി​ൾ വ​ർ​ഗീ​സ് (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം), കൊ​ച്ചു​മ്മ​ൻ കൊ​ച്ചു​മ്മ​ൻ (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗം) എ​ന്നി​വ​രും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഫാ. ​ഡോ. ജോ​ൺ​സ​ൺ ജോ​ൺ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും കോ​ൺഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത്‌ ആ​ത്മീ​യ ഉ​ണ​ർ​വ് നേ​ടാ​ൻ ഇ​ട​വ​ക അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സി​നെ​പ്പ​റ്റി സം​സാ​രി​ച്ച ഫാ. ​ജോ​ൺ​സ​ൺ ജോ​ൺ കോ​ൺ​ഫ​റ​ൻ​സി​ൽ ത​നി​ക്കു ല​ഭി​ച്ചി​ട്ടു​ള്ള ഊ​ഷ്മ​ള അ​നു​ഭ​വം പ​രാ​മ​ർ​ശി​ച്ചു.

മാ​ത്യു ജോ​ഷ്വ കോ​ൺ​ഫ​റ​ൻ​സി​നെ കു​റി​ച്ചും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളെ കു​റി​ച്ചും സ്പോ​ൺ​സ​ർ​ഷി​പ്പു​ക​ൾ, സു​വ​നീ​ർ എ​ന്നി​വ​യെ കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. ജോ​ബി ജോ​ൺ കോ​ൺ​ഫ​റ​ൻ​സി​നെ​ക്കു​റി​ച്ചു​ള്ള പൊ​തു​വാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യും പു​തി​യ ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ലി​ൻ​സ​ൻ വ​ർ​ഗീ​സ് സു​വ​നീ​റി​ന്‍റെ സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ചെ​ക്ക് കൈ​മാ​റി. കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തു​കൊ​ണ്ടും സു​വ​നീ​റി​ന് പ​ര​സ്യ​ങ്ങ​ളും ആ​ശം​സ​ക​ളും സ്പോ​ൺ​സ​ർ ചെ​യ്തും നി​ര​വ​ധി ഇ​ട​വ​കാം​ഗ​ങ്ങ​ൾ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

ഷീ​ലു വ​ർ​ഗീ​സ്, ജോ​ൺ മാ​ത്യു, തോ​മ​സ് സാ​മു​വ​ൽ, ഷാ​ജി ജോ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. പൂ​ർ​ണ്ണ​ഹൃ​ദ​യ​ത്തോ​ടെ പി​ന്തു​ണ​ച്ച വി​കാ​രി​ക്കും ഇ​ട​വ​ക അം​ഗ​ങ്ങ​ൾ​ക്കും കോ​ൺ​ഫ​റ​ൻ​സ് ടീം ​ന​ന്ദി പ​റ​ഞ്ഞു.

ജൂ​ലൈ 12 മു​ത​ൽ 15 വ​രെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ്‌ സെ​ന്റ​റി​ൽ കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കും. യൂ​റോ​പ്പ്/​ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും. സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ ഫാ. ​മാ​റ്റ് അ​ല​ക്‌​സാ​ണ്ട​ർ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ഷ​നു​ക​ൾ ന​യി​ക്കും. യോ​വേ​ൽ 2:28-ൽ ​നി​ന്നു​ള്ള "എ​ല്ലാ ജ​ഡ​ത്തി​ന്മേ​ലും ഞാ​ൻ എ​ന്‍റെ ആ​ത്മാ​വി​നെ പ​ക​രും' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സിന്‍റെ മു​ഖ്യ ചി​ന്താ​വി​ഷ​യം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​സ​ണ്ണി ജോ​സ​ഫ്, കോ​ൺ​ഫ​റ​ൻ​സ് ഡ​യ​റ​ക്‌​ട​ർ (ഫോ​ൺ: 718.608.5583) ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 516.439.9087).