മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ ഓ​ൺ​ലൈ​ൻ ചാ​ന​ൽ മി​ഴി തു​റ​ന്നു
Thursday, May 25, 2023 7:06 AM IST
പി.പി. ​ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക് : മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ ഓ​ൺ​ലൈ​ൻ ചാ​ന​ൽ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്നു. സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​ൺ​ലൈ​ൻ ചാ​ന​ലാ​യ മാ​ർ​ത്തോ​മാ വി​ഷ​ൻ (MAR THOMA VISION) മേ​യ് 22 നു ​ന​ട​ന്ന പ്രൗ​ഢഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ മി​ഴി തു​റ​ന്നു.

സ​ഭ​യു​ടെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ, അ​റി​യി​പ്പു​ക​ൾ, ധ്യാ​നം , അ​ഭി​മു​ഖ​ങ്ങ​ൾ, അ​നു​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ മാ​ർ​ത്തോ​മാ വി​ഷ​ൻ ഓ​ൺ​ലൈ​ൻ ചാ​ന​ലി​ലൂ​ടെ ലോ​ക മെ​ങ്ങു​മു​ള്ള സ​ഭാ​ജ​നങ്ങ​ൾ​ക്ക് ല​ഭ്യ​മാ​വും.

മം​ഗ​ല​പ്പു​ഴ സെ​ൻ​റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​വ​ന്ദ്യ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ( ചെ​യ​ർ​മാ​ൻ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ഡോ. യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത പ്രാ​രം​ഭ പ്രാ​ർ​ത്ഥ​ന ന​ട​ത്തി. സ​ഭാ സെ​ക്ര​ട്ട​റി റ​വ. സി.​വി. സൈ​മ​ൺ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​നുശേ​ഷം മെ​ത്ര​പൊ​ലീ​ത്ത ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ നി​ല​വി​ള​ക്കി​ൽ തി​രി​കൊ​ളു​ത്തി ചാ​ന​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​ർ​ത്തോ​മാ വി​ഷ​ൻ ലോ​ഗോ ച​ല ചി​ത്ര ന​ട​നും ഗാ​യ​ക​നു​മാ​യ റി​നി ടോം ​നി​ർ​വ​ഹി​ച്ചു. ഓ​ൺ​ലൈ​ൻ ചാ​ന​ലാ​യ മാ​ർ​ത്തോ​മാ വി​ഷ​നു നി​ര​വ​ധി പ്ര​മു​ഖ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സാം ​ചെ​മ്പ​ക​ത്തി​ൽ ( ക​ൺ​വീ​ന​ർ ) ന​ന്ദി പ​റ​ഞ്ഞു . ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്‌ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ പ്രാ​ർ​ത്ഥ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.​ ജോ​യ്‌​സി മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി​രു​ന്നു.


അ​ഭി​വ​ന്ദ്യ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ( ചെ​യ​ർ​മാ​ൻ ) റ​വ. സി. ​വി. സൈ​മ​ൺ ( സ​ഭാ സെ​ക്ര​ട്ട​റി ) രാ​ജ​ൻ ജേ​ക്ക​ബ് ( സ​ഭാ ട്ര​സ്റ്റി ) സാം ​ചെ​മ്പ​ക​ത്തി​ൽ ( ക​ൺ​വീ​ന​ർ ) ഡി. ​എ​സ്. എം. ​സി ഡ​യ​റ​ക്ട​ർ റ​വ. ആ​ശി​ഷ് തോ​മ​സ് ( പ്രൊ​ഡ​ക്ഷ​ൻ ഹെ​ഡ് ) റ​വ. ഷാം. ​പി. തോ​മ​സ്, റ​വ. വി​ജു വ​ർ​ഗീ​സ്, റ​വ. എ​ബ്ര​ഹാം വ​ർ​ഗീ​സ്, റ​വ. അ​നി അ​ല​ക്സ്‌, വ​ർ​ഗീ​സ്. സി. ​തോ​മ​സ്, മോ​ഡി. പി. ​ജോ​ർ​ജ്, തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക ടീ​മാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.