റോ​ക്ക് ആ​ൻ​ഡ് റോ​ൾ രാ​ജ്ഞി​ ടി​ന ട​ർ​ണ​ർ അ​ന്ത​രി​ച്ചു
Thursday, May 25, 2023 12:58 PM IST
ന്യൂ​യോ​ർ​ക്ക്: റോ​ക്ക് ആ​ൻ​ഡ് റോ​ളി​ന്‍റെ രാ​ജ്ഞി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ഗാ​യി​ക ടി​ന ട​ർ​ണ​ർ‌ (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ന​ടു​ത്തു​ള്ള കു​സ്‌​നാ​ച്ചി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

റോ​ക്ക് ആ​ൻ​ഡ് റോ​ളി​ന്‍റെ മു​ൻ​ഗാ​മി​ക​ളി​ലൊ​രാ​ളാ​യ ട​ർ​ണ​ർ 1950-ക​ളി​ലാ​ണ് ത​ന്‍റെ ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത്. എ​ട്ട് ഗ്രാ​മി പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ട​ണ​ർ നേ​ടി​യ​ത്. ഇ​തി​ൽ ആ​റും 80 ക​ളി​ലാ​യി​രു​ന്നു.

1988 ൽ ​റി​യോ​ഡി ഷാ​നി​റോ​യി​ൽ​ന​ട​ന്ന അ​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി കാ​ണാ​നെ​ത്തി​യ​ത് 180,000 പേ​രാ​ണ്. ഇ​ത് റി​ക്കാ​ർ​ഡാ​ണ്. ഗാ​യി​ക, ഗാ​ന​ര​ച​യി​താ​വ്, ന​ർ​ത്ത​കി, അ​ഭി​നേ​ത്രി, എ​ഴു​ത്തു​കാ​രി എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം ടി​ന ട​ണ​ർ ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ച്ചു.

പ്ര​ശ​സ്ത ഗാ​യ​ക​ൻ എ​കെ​യ്ക്കൊ​പ്പ​മാ​ണ് അ​വ​ർ‌ സം​ഗീ​ത ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്.