ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ 24ന് നടക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഷിക്കാഗോ സിറ്റി മേയർ ബ്രാൻഡൻ ജോൺസൻ പങ്കെടുക്കും.
ഷിക്കാഗോയിലെ മലയാളികളുടെ പരിപാടിയിൽ ആദ്യമായാണ് ഷിക്കാഗോ സിറ്റി മേയർ പങ്കെടുക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ അതിഥികളെ കൊണ്ടും പരിപാടികൾ കൊണ്ടും അവിസ്മരണീയ മുഹൂർത്തമാക്കി മാറ്റുവാൻ കമ്മറ്റിയംഗങ്ങൾ തയാറെടുക്കുകയാണ്. ഗോൾഡൻ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കോഓർഡിനേറ്റർ സാറാ അനിലുമായി 630 914 0713 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
വിശിഷ്ടാതിഥികളുടെ സമ്മേളനം, വിജയ് യേശുദാസ്–രഞ്ചിനി ജോസ് നടത്തുന്ന ലൈവ് മ്യൂസിക് ഷോ എന്നിവ ആഘോഷങ്ങളനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ ഭാഗമാകാനാഗ്രഹിക്കുന്നവർ ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് ജൂൺ 10ന് മുമ്പായി ടിക്കറ്റ് വാങ്ങേണ്ടതാണ്.വിവിധ കമ്മറ്റികളിൽ ചേർന്നുപ്രവർത്തിക്കാനാഗ്രഹിക്കുന്നവരുടെ മീറ്റിംഗ് മേയ് 30 ചൊവ്വാഴ്ച ഏഴിന്സി എംഎ ഹാളിൽ (834 E Rand Road, Mout Prospect) വച്ച് നടത്തുകയാണ്. അതിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം 312 685 6749, കൺവൻഷൻ ചെയർമാൻ ലജി പട്ടരുമഠത്തിൽ 630 709 9075, ഫിനാൻസ് ചെയർമാൻ ജോൺസൻ കണ്ണൂക്കാടൻ 847 477 0564, സുവനീർ ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു 847 912 2578 എന്നിവർ അറിയിച്ചു.