ലോ​ക കേ​ര​ള സ​ഭാ ന്യൂ​യോ​ർ​ക്ക് സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​കു​ന്നു
Friday, June 2, 2023 1:53 AM IST
ന്യൂയോർക്ക്: ലോ​ക കേ​ര​ള സ​ഭാ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ന​ത്തി​ലേ​ക്കു​ള്ള പ്ര​തി​നി​ധി ലി​സ്റ്റ് പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ​പ്ര​തി​നി​ധി​ക​ൾ​ക്കാ​യു​ള്ള ഷ​ണ​ക്ക​ത്ത് ഇ​തി​ന​കം​അ​യ​ച്ചി​ട്ടു​ണ്ട്.​ സ​മ്മേ​ള​ന പ്ര​തി​നി​ധി​യാ​കാ​ൻ രജി​സ്റ്റ​ർ ചെ​യ്ത​വ​ർ അ​വ​ര​വ​രു​ടെ ​ഈ​മെ​യി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ​സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജ​ങ്ക്മെ​യി​ലും സ്പാം ​മെ​യി​ൽ കൂ​ടി ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. പ​ല​രു​ടെ​യും സ്പാം​ മെ​യി​ലി​ലേ​ക്കാ​ണ് ഈ ​ഇ​മെ​യി​ൽ പോ​യി​രി​ക്കു​ന്ന​തെ​ന്ന് ശ്ര​ദ്ധ​യി​ൽ ​പെ​ട്ട​തു​കൊ​ണ്ടാ​ണ് ഭാ​ര​വാ​ഹി​ക​ൾ ഈ ​വാ​ർ​ത്താ​ക്കു​റി​പ്പ് ഇ​റ​ക്കു​ന്ന​ത്.