ദേ​വ് ഷാ​യ്ക്ക് സ്പെ​ല്ലിം​ഗ് ബീ ​കി​രീ​ടം
Saturday, June 3, 2023 11:55 AM IST
പി.പി.ചെറിയാൻ
ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള 14കാ​ര​നാ​യ ദേ​വ് ഷാ​യ്ക്ക് മി​ന്നും ജ​യം. അ​വ​സാ​ന റൗ​ണ്ടി​ൽ psammophile എ​ന്ന വാ​ക്കി​ലെ അ​ക്ഷ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ണ് 50000 യു​എ​സ് ഡോ​ള​ർ നേ​ടി ദേ​വ് വി​ജ​യി​യാ​യ​ത്.

മൂ​ന്നു മാ​സം ഒ​ട്ടേ​റെ ത്യാ​ഗ​ങ്ങ​ൾ സ​ഹി​ച്ച് ത​യാ​റെ​ടു​ത്ത​തി​ന്‍റെ ഫ​ല​മാ​ണ് കി​രീ​ട​മെ​ന്നു ദേ​വ് പ്ര​തി​ക​രി​ച്ചു. 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലും ദേ​വ് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും 51, 76 സ്ഥാ​ന​ങ്ങ​ളാ​ണ് യ​ഥാ​ക്ര​മം ല​ഭി​ച്ച​ത്.


വി​ർ​ജീ​നി​യ​യി​ലെ ആ​ർ​ലിം​ഗ്ട​ണി​ൽ നി​ന്നു​ള്ള 14കാ​രി​യാ​യ ഷാ​ർ​ല​റ്റ് വാ​ൽ​ഷാ​ണ് റ​ണ്ണ​ർ അ​പ്പ്. മേ​രി​ലാ​ൻ​ഡി​ലെ നാ​ഷ​ണ​ൽ ഹാ​ർ​ബ​റി​ലാ​ണ് മ​ത്സ​ര​വേ​ദി ഒ​രു​ക്കി​യി​രു​ന്ന​ത്. 1925-​ലാ​ണ് നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ടെ​ക്സ​സി​ൽ​നി​ന്നു​ള്ള ഹ​രി​ണി ലോ​ഗ​ൻ ഒ​ന്നാം സ്ഥാ​ന​വും വി​ക്രം രാ​ജു ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യി​രു​ന്നു.