സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ൺ​ഫ​റ​ൻ​സ് ഒ​ൻ​പ​ത് വ​രെ ടെ​ക്സ​സി​ൽ
Saturday, June 3, 2023 3:29 PM IST
പി.​പി.​ചെ​റി​യാ​ൻ
ടെ​ക്സ​സ്: സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ൺ കോ​ൺ​ഫ​റ​ൻ​സ് ജൂ​ൺ ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ ഡെ​ന്‍റ​ൺ ക്യാ​മ്പിൽ നട​ക്കും. യു​വ​ജ​ന റി​ട്രീ​റ്റു​ക​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ, മ​റ്റ് ശു​ശ്രുഷ​ക​ൾ തു​ട​ങ്ങി​യ വി​വി​ധ ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കോ​ൺ​ഫ​റ​ൻ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ക.

സ​മ്മേ​ള​ന​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന പ്ര​മേ​യം അ​വ​ശേ​ഷി​ക്കു​ന്ന​തി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ്. "ഞ​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം', "അ​വ​ന്‍റെ വി​ശ്വ​സ്ത​ത', "പാ​പ​ത്തോ​ടും ജ​ഡ​ത്തോ​ടു​മു​ള്ള അ​സ​ഹി​ഷ്ണു​ത', "ധാ​രാ​ളം ഫ​ലം കാ​യ്ക്കു​ന്നു' തു​ട​ങ്ങി​യ വിവിധ വി​ഷ​യ​ങ്ങ​ളെ പ​റ്റി​യു​ള്ള വി​ജ്ഞാ​ന​പ്ര​ദ​മാ​യ ക്ലാ​സു​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ൽ​നി​ന്നും ഇ​ന്ത്യ​യി​ൽ​നി​ന്നു​മു​ള്ള ദൈ​വ​വ​ച​ന പ​ണ്ഡി​ത​രും ക​ൺ​വെ​ൻ​ഷ​ൻ പ്രാ​സം​ഗീ​കാ​രു​മാ​യ മൈ​ക്ക് അ​റ്റ്വു​ഡ്, പി.​വി. ജെ​യിം​സ്, സ​ജി എ. ​ജോ​ൺ, മ​ല്ല​ശേ​രി, ബെ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ഠ​ന​ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.

കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും ഗെ​യി​മു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും www.southwestbrethren.org സ​ന്ദ​ർ​ശി​ക്കു​ക.