ര​ണ്ടു ജ​യി​ല​ർ​മാ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Thursday, June 8, 2023 6:32 AM IST
പി.പി ​ചെ​റി​യാ​ൻ
ബോ​ൺ ടെ​റെ(​മി​സോ​റി): 2000-ൽ ​ര​ണ്ടു ജ​യി​ല​ർ​മാ​രെ ( ലി​യോ​ൺ എ​ഗ്ലി,ജേ​സ​ൺ ആ​ക്ട​ൻ ) വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട മി​സോ​റി ത​ട​വു​കാ​ര​ൻ മൈ​ക്ക​ൽ ടി​സി​യ​സി​ന്‍റെ വ​ധ​ശി​ക്ഷ ചൊ​വ്വാ​ഴ്ച ബോ​ൺ ടെ​റെ​യി​ലെ സ്റ്റേ​റ്റ് ജ​യി​ലി​ൽ ന​ട​പ്പാ​ക്കി.​

വ​ധ​ശി​ക്ഷ ത​ട​യാ​ൻ ടി​സി​യ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​രു​ടെ അ​ന്തി​മ അ​പ്പീ​ൽ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് സു​പ്രീം കോ​ട​തി നി​ര​സി​ച്ചി​രു​ന്നു. സി​ര​ക​ളി​ലേ​ക്ക് മാ​ര​ക​മാ​യ വി​ഷ മി​ശ്രി​തം കു​ത്തി​വ​ച്ചാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. വൈ​കു​ന്നേ​രം 6:10 നു ​മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റാ​ൻ​ഡോ​ൾ​ഫ് കൗ​ണ്ടി​യി​ലെ ര​ണ്ട് ജ​യി​ൽ ഗാ​ർ​ഡു​ക​ളെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് മി​സൗ​റി​യു​ടെ നീ​തി​ന്യാ​യ സം​വി​ധാ​നം മി​സ്റ്റ​ർ ടി​ഷ്യ​സി​ന് ന്യാ​യ​മാ​യ ശി​ക്ഷ ന​ൽ​കിയെന്ന് ഗ​വ​ർ​ണ​ർ മൈ​ക്ക് പാ​ർ​സ​ൺ ഒ​രു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഒ​രു ചെ​റി​യ കൗ​ണ്ടി ജ​യി​ൽ ന​ട​ത്തി​യ എ​നി​ക്ക് അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​വും നി​സ്വാ​ർ​ഥ​ത​യും നേ​രി​ട്ട് അ​റി​യാം. മ​റ്റൊ​രു കു​റ്റ​വാ​ളി​യെ നി​യ​മ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ര​ണ്ട് ജ​യി​ല​ർ​മാ​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ല്ല​പ്പെ​ടു​മ്പോ​ൾ ടി​സി​യ​സി​ന് 19 വ​യ​സ് മാ​ത്ര​മു​ള്ള​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മ​റ്റൊ​രു വാ​ദം സു​പ്രീം കോ​ട​തി മു​മ്പ് ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു.

കു​റ്റ​കൃ​ത്യം ന​ട​ക്കു​മ്പോ​ൾ പ്ര​തി​യു​ടെ 18 വ​യ​സി​ന് താ​ഴെ​യാ​ണെ​ങ്കി​ൽ വ​ധ​ശി​ക്ഷ ന​ൽ​ക​രു​ത​ന്നാ​ണ് 2005 ലെ ​സു​പ്രീം കോ​ട​തി വി​ധി, എ​ന്നാ​ൽ കൊ​ല​പാ​ത​കം ന​ട​ന്ന 19 വ​യ​സി​ൽ പോ​ലും, ടി​ഷ്യ​സി​ന്‍റെ ശി​ക്ഷ പ​രോ​ളി​ല്ലാ​തെ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​യ്ക്ക​ണ​മെ​ന്ന് ടി​സി​യ​സി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചി​രു​ന്നു.