നോ​ർ​ത്ത് അ​മേ​രി​ക്ക-​യൂ​റോ​പ് മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന കു​ടും​ബം ധ്യാ​ന​യോ​ഗം ഒ​ക്‌​ടോ​ബ​ർ ആ​റ് മു​ത​ൽ
Wednesday, September 20, 2023 3:17 PM IST
ബാ​ബു പി. ​സൈ​മ​ൺ
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക-​യൂ​റോ​പ് മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്‌​ടോ​ബ​ർ ആ​റ് മു​ത​ൽ എ‌​ട്ട് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​റ്റ്ലാ​ന്‍റ​യി​ലു​ള്ള കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ വ​ച്ച് ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ ധ്യാ​ന യോ​ഗം ന​ട​ത്ത​പ്പെ​ടു​ന്നു.

"സ​മൃ​ദ്ധി​യാ​യ ജീ​വ​ൻ' (യോ​ഹ​ന്നാ​ൻ സു​വി​ശേ​ഷം 10:10) എ​ന്ന വി​ഷ​യ​മാ​കു​ന്നു ഈ ​വ​ർ​ഷ​ത്തെ സ​മ്മേ​ള​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജീ​വ​ൻ ന​ൽ​കു​വാ​ൻ, ത​ന്നി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ​ക്ക് സ​മൃ​ദ്ധി​യാ​യി നി​ത്യ​ജീ​വ​ൻ ന​ൽ​കു​വാ​ൻ, കാ​ൽ​വ​റി​യു​ടെ മു​ക​ളി​ൽ യാ​ഗ​മാ​യി തീ​ർ​ന്ന ന​മ്മു​ടെ ര​ക്ഷ​ക​നും ക​ർ​ത്താ​വു​മാ​യ യേ​ശു​ക്രി​സ്തു​വി​ലൂ​ടെ എ​പ്ര​കാ​രം സാ​ധ്യ​മാ​യി തീ​രു​ന്നു എ​ന്നും ന​മ്മെ​ക്കു​റി​ച്ചു​ള്ള ദൈ​വി​ക ഉ​ദ്ദേ​ശം ക​ണ്ടെ​ത്തി ന​മ്മെ ത​ന്നെ ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ക്കു​വാ​ൻ ഈ ​സ​മ്മേ​ള​ന​ത്തി​ലെ മീ​റ്റിം​ഗു​ക​ൾ അ​നു​ഗ്ര​ഹ​മാ​യി​തീ​രു​മെ​ന്ന് ചു​മ​ത​ല​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ്.​റ​വ. ഡോ. ​ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ തി​രു​മേ​നി​യെ കൂ​ടാ​തെ റ​വ. ഡോ. ​വി​ക്ട​ർ അ​ലോ​യോ (കൊ​ളം​ബി​യ തി​യ​ളോ​ജി​ക്ക​ൽ സെ​മി​നാ​രി),

റ​വ. ഡോ. ​പ്ര​മോ​ദ് സ​ക്ക​റി​യ(​ന്യൂ​യോ​ർ​ക്ക്), ഡോ. ​സി​നി എ​ബ്ര​ഹാം(​ഡാ​ള​സ്), സൂ​സ​ൻ തോ​മ​സ് (ലോം​ഗ് ഐ​ല​ൻ​ഡ്), റോ​ഷി​ൻ എ​ബ്ര​ഹാം (അ​റ്റ്ലാ​ന്‍റ) എ​ന്നി​വ​ർ വ്യ​ത്യ​സ്ത ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്കാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യും ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ ധ്യാ​ന​യോ​ഗ​ത്തി​ന് കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.mtcfamilyretreat.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ല​ഭ്യ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.