നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Saturday, September 23, 2023 4:56 PM IST
സ​തീ​ശ​ൻ നാ​യ​ർ
ഷി​ക്കാ​ഗോ: നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പാ​ർ​ക്ക് റി​ഡ്ജി​ലു​ള്ള സെ​ന്‍റീ​നി​യ​ൽ ക​മ്യൂ​ണി​റ്റി സെന്‍ററി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദ് പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശ്രേ​യ മ​ഹേ​ഷ് പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. പ്ര​സി​ഡ​ന്‍റ് എല്ലാ​വ​രെ​യും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യും എല്ലാ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​രു​ക​യും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​ജ​യ​മാ​ക്കു​വാ​ൻ പ്ര​വ​ർ​ത്തി​ച്ച എല്ലാവ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.പ്ര​സി​ഡ​ന്‍റും മ​റ്റു ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ണാ​ഘോ​ഷ​ത്തോ​ട് ​അനു​ബ​ന്ധി​ച്ച് അ​ത്ത​പ്പൂ​വി​ട​ൽ, തി​രു​വാ​തി​ര​ക​ളി, വി​വി​ധ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ഗാ​നാ​ലാ​പ​നം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ച​ട​ങ്ങി​ൽ മു​ഖ്യ​സ്പോ​ൺ​സ​റും ക​മ്മ​റ്റി അംഗവുമായ എം​ആ​ർ​സി പി​ള്ള​യെ അ​നി​ൽ കു​മാ​ർ ​പി​ള്ള പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വി​ജി നാ​യ​ർ, ര​ഘു​നാ​ഥ​ൻ നാ​യ​ർ, സ​തീ​ശ​ൻ നാ​യ​ർ, ദീ​പ​ക് നാ​യ​ർ, പ്ര​സാ​ദ്പി​ള്ള, ച​ന്ദ്ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബി​ന്ധ്യ നാ​യ​ർ ച​ട​ങ്ങി​ൽ എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. ഓം​കാ​രം ഷി​ക്കാ​ഗോ അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ളം സ​ദ​സി​നു കു​ളി​ർ​മ​യേ​കി.