യു​എ​സ് സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ജ​സ്റ്റീ​സ് സാ​ന്ദ്രാ ഡേ ​ഒ'​കോ​ണ​ർ അ​ന്ത​രി​ച്ചു
Saturday, December 2, 2023 3:26 PM IST
പി.​പി. ചെ​റി​യാ​ൻ
ഫീ​നി​ക്സ്: യു​എ​സ് സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ജ​സ്റ്റീ​സ് സാ​ന്ദ്രാ ഡേ ​ഒ'​കോ​ണ​ർ അ​ന്ത​രി​ച്ചു. 93 വ​യ​സാ​യി​രു​ന്നു.

മ​റ​വി​രോ​ഗ ബാ​ധി​ത​യാ​യ സാ​ന്ദ്രാ ഡേ ​ഒ'​കോ​ണ​ർ ഏ​റെ നാ​ളാ​യി ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ത​നി​ക്ക് മ​റ​വി​രോ​ഗ​മാ​ണെ​ന്നും പൊ​തു​ജീ​വി​തം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും ഒ'​കോ​ണ​ർ 2018ൽ ​പ​റ​ഞ്ഞി​രു​ന്നു.

1981ലാ​ണ് ഒ'​കോ​ണ​ർ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി അ​ധി​കാ​ര​മേ​റ്റ​ത്. 25 വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന് ശേ​ഷം 2006 ജ​നു​വ​രി 31ന് ​പ​ദ​വി​യി​ൽ നി​ന്നും വി​ര​മി​ച്ചു.