യു​എ​സ് കാ​പി​റ്റോ​ൾ ആ​ക്ര​മ​ണം; ട്രം​പ് നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി ​വ​രു​മെ​ന്ന് കോ​ട​തി
Saturday, December 2, 2023 3:56 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: 2021 ജ​നു​വ​രി ആ​റി​ന് കാ​പി​റ്റ​ലി​ൽ ത​ന്‍റെ അ​നു​യാ​യി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് സി​വി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് യു​എ​സ് അ​പ്പീ​ൽ കോ​ട​തി.

2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ട്രം​പി​ന്‍റെ അ​നു​യാ​യി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കാ​പി​റ്റോ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ ട്രം​പ് അ​നു​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ട്രം​പ് നേ​രി​ടു​ന്ന സി​വി​ൽ, ക്രി​മി​ന​ൽ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്നാ​ണ് ഈ ​കേ​സ്.