ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Thursday, December 21, 2023 11:55 AM IST
പി.പി.ചെറി‌യാൻ
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റാ​യി സാ​മു​വ​ൽ ഈ​ശോ​യും (സു​നി​ൽ ട്രൈ​സ്റ്റാ​ർ), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷി​ജോ പൗ​ലോ​സും ട്ര​ഷ​റ​റാ​യി വി​ശാ​ഖ് ചെ​റി​യാ​നും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​നി​ൽ​കു​മാ​ർ ആ​റ​ന്മു​ള​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ആ​ശാ മാ​ത്യു​വും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി റോ​യി മു​ള​കു​ന്ന​വും ജ​നു​വ​രി ഒ​ന്ന് മു​ത​ൽ സ്ഥാ​ന​മേ​ൽ​ക്കും.

സ്ഥാ​ന​മൊ​ഴി​യു​ന്ന ബി​ജു കി​ഴ​ക്കെ​കു​റ്റി​ന്‌ പ​ക​രം അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് സു​നി​ൽ തൈ​മ​റ്റം സ്ഥാ​ന​മേ​ൽ​ക്കും. ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ള മാ​ധ്യ​മ​രം​ഗ​ത്തി​നു​ള്ള പി​ന്തു​ണ​യും ഒ​പ്പം ത​ന്നെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ സ്പ​ന്ദ​ന​ങ്ങ​ൾ ലോ​ക​ത്തി​നെ അ​റി​യി​ക്കു​ന്ന മാ​ധ്യ​മ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ക്കാ​ല​ത്തെ​യും പോ​ലെ തു​ട​രു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം സ​മൂ​ഹ ന​ന്മ​യു​മെ​ന്ന ല​ക്ഷ്യം സം​ഘ​ട​ന തു​ട​രും. കേ​ര​ള​ത്തി​ലെ മു​ഖ്യ​ധാ​ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​വു​മാ​യു​ള്ള ന​ല്ല ബ​ന്ധ​വും തു​ട​രും. ഇ​തി​നു പു​റ​മെ കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​യു​മാ​യി സ​ഹ​ക​രി​ച്ചു ജേ​ർ​ണ​ലി​സം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും കേ​ര​ള​ത്തി​ലെ പ്ര​സ്ക്ല​ബു​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നും നാ​ട്ടി​ലെ വി​ഷ​മ​ത​യ​നു​ഭ​വി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തും തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഐ​പി​സി​എ​ൻ​എ​യു​ടെ ഏ​റ്റ​വും ന​ല്ല ഒ​രു രാ​ജ്യാ​ന്ത​ര കോ​ൺ​ഫ​റ​ൻ​സ് മ​യാ​മി​യി​ൽ ഒ​രു​ക്കി​യ പ്ര​സി​ഡ​ന്‍റ് സു​നി​ൽ തൈ​മ​റ്റം പ​ക​ർ​ന്നു ന​ൽ​കി​യ ദീ​പ​നാ​ളം ഏ​റ്റു​വാ​ങ്ങി നി​ല​വി​ള​ക്ക് തെ​ളി​യി​ച്ച് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ പ്ര​തീ​കാ​ത്മ​ക​മാ​യി സ്ഥാ​ന​മേ​റ്റി​രു​ന്നു.