ടെക്സസ്: ആർലിംഗ്ടണിൽ പിതാവും മകനും തമ്മിലുള്ള തർക്കം വെടിവയ്പിലും മർദനത്തിലും കലാശിച്ചതിനെത്തുടർന്നു ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ബ്ലെയർ ലെയ്നിലെ വീട്ടിൽ വച്ച് സാമി ലോംഗോറിയ സീനിയറും (64) മകനായ സാമി ലോംഗോറിയ ജൂനിയറും(43) തമ്മിലാണ് തർക്കത്തിലേർപ്പെട്ടത്.
മകൻ ജനലിലൂടെ പിതാവിന്റെ കിടപ്പുമുറിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെ പിതാവ് മകനെ മർദിച്ചതായും ആർലിംഗ്ടൺ പോലീസ് പറഞ്ഞു.