സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ന​ന്ദ് ബ​സാ​ർ ആ​ക​ർ​ഷ​ക​മാ​യി
Thursday, September 5, 2024 2:56 AM IST
പി .പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് വ​ർ​ഷം തോ​റും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 47മ​ത് ആ​ന​ന്ദ് ബ​സാ​ർ ഓ​ഗ​സ്റ്റ് 31ന് ​വൈ​കി​ട്ട് 4:30 മു​ത​ൽ ഫ്രി​സ്കോ റ​ഫ് റൈ​ഡേ​ഴ്സ് സ്റ്റേ​ഡി​യ​ത്തി​ൽ (7300 റ​ഫ് റൈ​ഡേ​ഴ്സ് ട്ര​യ​ൽ, ഫ്രി​സ്കോ, TX 75034) വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ബാ​ന​റും ദേ​ശീ​യ പ​താ​ക​ക​ളും കൈ​ക​ളി​ലേ​ന്തി ആ​ക​ർ​ഷ​ക​മാ​യ സ്വാ​ത​ന്ത്ര ദി​ന​പ​രേ​ഡി​നു​ശേ​ഷം ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും ദേ​ശീ​യ ഗാ​നാ​ലാ​പ​ത്തി​നു​ശേ​ഷം ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഡി ​സി മ​ഞ്ചു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.



തു​ട​ർ​ന്ന് ഗാ​ർ​ലാ​ൻ​ഡ്, ഫ്രി​സ്കോ സി​റ്റി ഒ​ഫി​ഷ്യ​ൽ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ​ഇ​ന്ത്യാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് മു​ൻ പ്ര​സി​ഡ​ന്റ്മാ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

നി​ല​വി​ലു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​സി​ഡ​ന്‍റ് സു​ഷ​മ മ​ൽ​ഹോ​ത്ര പ​രി​ച​യ​പ്പെ​ടു​ത്തി. ക​നി​ക ക​പൂ​ർ, റോ​ബോ ഗ​ണേ​ഷ് എ​ന്നി​വ​രു​ടെ ആ​ക​ർ​ഷ​ക​മാ​യ ഗാ​നാ​ലാ​പ​നം, പ​രേ​ഡ്, കു​ട്ടി​ക​ളു​ടെ വി​നോ​ദം, ഭ​ക്ഷ​ണം, ഷോ​പ്പിം​ഗ് എ​ന്നി​വ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ടെ​ക്സ​സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​ന് പേ​ർ സ്വാ​ത​ന്ത്ര​ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.