ഡാ​ള​സ് സെന്‍റ്​ പോ​ൾ​സ് ഇ​ട​വ​ക ഉല്ലാസയാത്ര സംഘടിപ്പിച്ചു
Wednesday, September 18, 2024 2:25 AM IST
എബി തോമസ്
ഡാ​ള​സ്:​ ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക സംഘടിപ്പിച്ച ഉല്ലാസയാത്ര തി​ക​ച്ചും ആ​ൽ​മീ​ക ചൈ​ത​ന്യ​ത്തോ​ടു കൂ​ടി ത​ന്നെ ഒ​രു ഉ​ത്സ​വ​മാ​ക്കി മാ​റ്റി. ഇ​ട​വ​ക വി​കാ​രി ഷൈ​ജു സി ​ജോ​യ് നേ​തൃ​ത്വം ന​ൽ​കി​യ പി​ക്നി​ക് 160 ൽ ​പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ഒ​രു കൂ​ട്ടാ​യ്മ ഈ ​ഒ​രു പി​ക്നി​ക്കി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. 7 മ​ണി​ക്കൂ​ർ നീണ്ട യാത്രാപരിപാടി പ​ങ്കെ​ടു​ത്ത​വ​രു​ടെ മ​ന​​സു​ക​ളെ വ​ള​രെ​യ​ധി​കം സ​ന്തോ​ഷി​പ്പി​ക്കു​ന്ന മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ള​യി​രു​ന്നു.​ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി വ​യ​​സി​ന്‍റെ അ​തി​ർ​വ​ര​മ്പു​ക​ൾ ഇ​ടാ​തെ ന​ട​ത്തി​യ ക​ലാ പ​രി​പാ​ടി​ക​ൾ ഡാ​ള​സി​ലെ മ​റ്റു ച​ർ​ച്ചു​ക​ൾ​ക്കും സം​ഘ​ട​ന​ക​ളും മാ​തൃ​ക​യാ​യി.

വി​നോ​ദ​ത്തി​നു മാ​റ്റ് കൂ​ട്ടി​യ സു​ന്ദ​രി​ക്ക് ഒ​രു പൊ​ട്ടു തൊ​ടു​ന്ന ക​ണ്ണ് കെ​ട്ടി​യു​ള്ള പ​രി​പാ​ടി ര​ണ്ടു മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു നി​ന്നു. പ്രാ​യ​ഭേ​ദ​മെ​ന്യേ ക​സേ​ര​ക​ളി,പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മി​ഠാ​യി പ​റ​ക്ക​ൽ, ദ​മ്പ​തി​മാ​രോ​ടു​ള്ള കു​സൃ​തി ചോ​ദ്യ മ​ത്സ​രം, വ​ടം വ​ലി എ​ന്നീ പ​രി​പാ​ടി​ക​ൾ പി​ക്നി​ക്പ​ങ്കാ​ളി​ക​ളു​ടെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളാ​ക്കി മാ​റ്റി. വിൻസെന്‍റ് ജോണിക്കുട്ടി കേറ്ററിംഗിന് നേതൃത്വം നൽകി.




ഏ​ഴു മ​ണി​ക്കൂ​റു​ക​ൾ നീണ്ട ഉല്ലാസയാത്ര അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ട​വ​ക​യു​ടെ ട്ര​സ്റ്റീ എ​ബി തോ​മ​സ് പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും സം​ഘ​ട​ക​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​ട​വ​ക വി​കാ​രി റ​വ. ഷൈ​ജു സി ​ജോ​യി​യു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ട് കൂ​ടി പരിപാടി പ​ര്യ​വാ​സ​നി​ച്ചു.