കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം സംഘടിപ്പിച്ചു
Thursday, September 19, 2024 7:59 AM IST
റോണി തോമസ്
വാ​ഷിം​ഗ്ട​ൺ ഡി​സി: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ൺ (കെ​എ​ജി​ഡ​ബ്ല്യു) ഉ​ത്രാ​ട​നാ​ളി​ൽ വി​പു​ല​മാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു. ഇ​രു​പ​തി​ല​ധി​കം വി​ഭ​വ​ങ്ങ​ൾ തൂ​ശ​നി​ല​യി​ൽ വി​ള​മ്പി ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ന​ൽ​കി​യ ഓ​ണ​സ​ദ്യ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു പ​റ്റി.

സ​ദ്യ​ക്ക് ശേ​ഷം ഇ​രു​നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ഷ​മ പ്ര​വീ​ണി​ന്‍റെ സ്വാ​ഗ​ത​ത്തോ​ടു തു​ട​ക്ക​മാ​യി. ന​വ​ര​സ എ​ന്നു പേ​രി​ട്ട ഈ ​ക​ലാ​വി​രു​ന്ന് വാ​ഷിം​ഗ്ട​ൺ ഡി​സി മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു ന​വ്യാ​നു​ഭ​വമാ​യി മാ​റി.

ശൃ​ങ്കാ​രം, ഹാ​സ്യം, ക​രു​ണ, രൗ​ദ്രം, വീ​ര്യം, ഭ​യാ​ന​കം , ബീ​ഭ​ൽ​സം, അ​ത്ഭു​തം, ശാ​ന്തം എ​ന്നീ ന​വ​ര​സ​ങ്ങ​ൾ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച ക​ലാ​കാ​ര​ന്മാ​ർ ക​ലാ​സ്നേ​ഹി​ക​ൾ​ക്ക് ഒ​രു ന​ല്ല ക​ലാ​വി​രു​ന്ന് ഒ​രു​ക്കി.

ഓ​ണ​പ​രി​പാ​ടി​യു​ടെ മു​ഖ്യപ്ര​ഭാ​ഷ​ക​നാ​യാ​യി​രു​ന്ന വു​മ​ൺ എന്‍റർപെണർ ആംപ്കസ് ഗ്രൂ​പ്പ് സിഇഒ ​അ​ഞ്ജ​ലി ആ​ൻ രാ​മ​കു​മാ​ര​നെ ഈ ​വേ​ദി​യി​ൽ ആ​ദ​രി​ച്ചു. ആംപ്കസ് ഗ്രൂ​പ്പി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ​ലി​ൽ ശ​ങ്ക​ര​ൻ ആ​യി​രു​ന്നു ക​ലാ​പ​രി​പാ​ടി​ക​ളു​ടെ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ.

വി​ർ​ജീ​നി​യ സ്റ്റേ​റ്റ് ഡെ​ലി​ഗേ​റ്റ് ക​ണ്ണ​ൻ ശ്രീ​നി​വാ​സ​ൻ, വി​ർ​ജീ​നി​യ സ്റ്റേ​റ്റ് ക്യാ​ൻ​ഡി​ഡേ​റ്റ് പൂ​ജ ഖ​ന്ന എ​ന്നി​വ​ർ ഓ​ണാം​ശ​സ​ക​ൾ നേ​ർ​ന്നു.




എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ടീം ​ചെ​യ​ർ റീ​ന ഫി​ലി​പ്പ്, സു​ന​ന്ദ ഗോ​പ​കു​മാ​ർ, ശ്രീ​ജി​ത്ത് നാ​യ​ർ , ശാ​ലി​നി ന​മ്പ്യാ​ർ, കു​ട്ടി മേ​നോ​ൻ, അ​രു​ൺ ജോ ​സ​ക്ക​റി​യ എ​ന്നി​വ​ർ പ്രോ​ഗാ​മു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഷ​ഫീ​ൽ അ​ഹ​മ്മ​ദ്, പെ​ൻ​സ് ജേ​ക്ക​ബ്, മ​നോ​ജ് വെ​ള്ള​നൂ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഓ​ണ സ​ദ്യ എ​കോ​പി​പ്പി​ച്ച​ത്.



കെ​എ​ജിഡ​ബ്ല്യു യൂ​ത്ത് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​കൊ​ണ്ട ബൂ​ത്ത് വേ​റി​ട്ട കാ​ഴ്ച​യാ​യി. അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന കു​ട്ടി​ക​ൾ ത​ന്നെ ഇ​തി​നു മു​ൻ​കൈ എ​ടു​ത്ത​തി​നെ പ്ര​വ​സി​ഡ​ന്‍റ് സു​ഷ​മ അ​ഭി​ന​ന്ദി​ക്കു​ക​യും അ​വ​ർ​ക്കു പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.



ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത വാ​ഷിം​ഗ്ട​ൺ ഡി​സി ഏ​രി​യ​യി​ലെ എ​ല്ലാ​വ​ർ​ക്കും സെ​ക്ര​ട്ട​റി ആ​ശ ഹ​രി​ദാ‌​സ് സ്നേ​ഹ​പൂ​ർ​വ​മു​ള്ള ന​ന്ദി​യും ഓ​ണാ​ശം​സ​യും നേ​ർ​ന്നു കൊ​ണ്ട് ആ​ഘോ​ഷ​ങ്ങ​ൾ പ​ര്യ​വ​സാ​നി​ച്ചു.