ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് സ്ട്രൈ​ക്കേ​ഴ്സ് ക​പ്പ്
Wednesday, October 4, 2017 10:15 AM IST
ന്യൂ​യോ​ർ​ക്ക്: വേ​ന​ൽ മാ​റി ശൈ​ത്യം എ​ത്താ​റാ​കു​ന്പോ​ൾ അ​മേ​രി​ക്ക​യി​ൽ ക്രി​ക്ക​റ്റി​ന്‍റെ ആ​വേ​ശം ഒ​ട്ടും കു​റ​യാ​തെ, വേ​ന​ലി​നും ശൈ​ത്യ​ത്തി​നും ഇ​ട​യി​ലു​ള്ള ചു​രു​ങ്ങി​യ സ​മ​യം ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം​പ​ക​രു​ക​യാ​ണ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ലെ ക്രി​ക്ക​റ്റ് ക്ല​ബ്. ഈ ​വ​രു​ന്ന ഒ​ക്ടോ​ബ​ർ 14,15 തീ​യ​തി​ക​ളി​ൽ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ലെ മി​ല്ല​ർ ഫീ​ൽ​ഡ് ക്രി​ക്ക​റ്റ് മൈ​താ​ന​ത്തി​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ ത​ന്നെ പ്ര​മു​ഖ ടീ​മു​ക​ളാ​ണ് ര​ണ്ടു ദി​വ​സം നീ​ളു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് സ്ട്രൈ​ക്കേ​ഴ്സ്, ട​സ്കേ​ഴ്സ് ന്യൂ​യോ​ർ​ക്ക്, എ​ൻ​ജെ കിം​ഗ്സ്, എ​ഫ്എ​ഫ്സി ഫി​ല​ഡ​ൽ​ഫി​യ, എ​സ്ഐ ശ്രീ​ല​ങ്ക​ൻ ക്ല​ബ്, എ​ൻ​വൈ​എം​എ​സ്, ബെ​ർ​ഗ​ൻ​സ് ന്യൂ​ജേ​ഴ്സ്, എ​ൻ​വൈ ബ്ലാ​സ്റ്റേ​ഴ്സ് എ​ന്നീ ടീ​മു​ക​ളാ​ണ്.

വി​ജ​യി​ക​ൾ​ക്ക് 1000 ഡോ​ള​ർ ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യു​മാ​ണ് ന​ൽ​കു​ന്ന​ത് .ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ കൂ​ടാ​തെ ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ക​ളി​ലെ പ്ര​മു​ഖ​രും ഈ ​മ​ത്സ​രം കാ​ണു​വാ​ൻ എ​ത്തു​ന്നു​ണ്ട് .

ഒ​ക്ടോ​ബ​ർ 14 രാ​വി​ലെ 7നു ​ആ​രം​ഭി​ക്കു​ന്ന ഈ ​മ​ത്സ​രം കാ​ണു​വാ​ൻ എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ര്വ്വം ക്ഷ​ണി​ക്കു​ന്ന​താ​യി സ്്രെ​ടെ​ക്കേ​ഴ്സ് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.


SPONSORS

ShinuJoseph,Swad Restaurant ,TLJ Sports ,Soji Media ,IMAGINE DIGITAL Production
Sunny konniyoor ,Nisthan Nair ,Riya Travels ,Rejino Abraham (White stone)

Ground :- 455 New Drop Lane Staten Island NY 10306.

Call:917-208-6320,732-513-9697,917-519-6821,347-465-045