ഡാളസ് കേരള അസോസിയേഷൻ പിക്നിക്ക് ഒക്ടോബർ 14-ന്
Thursday, October 5, 2017 2:59 AM IST
ഗാർലന്‍റ്: കേരള അസ്സോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക പിക്നിക്ക് ഒക്ടോബർ 14 -നു ബ്രോഡ്വേയിലുള്ള ഇന്ത്യ കൾച്ചറൽ ആന്‍റ് എഡ്യൂക്കേഷൻ സെന്‍ററിൽ വച്ചു നടത്തുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

പ്രായമായവർക്കും, യുവജനങ്ങൾക്കും, കുട്ടികൾക്കും ഒരേ പോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികൾ പിക്ക്നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.ഡാളസ്സ് ഫോർട്ട്വർത്ത് മലയാളി സമൂഹത്തിനായി സംഘടിപ്പിക്കുന്ന പിക്ക്നിക്കിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

രാവിലെ പത്തു മുതൽ പരിപാടികൾ ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക്: സിജു കൈനിക്കര- 469 471 8634, അനശ്വരം മാന്പിള്ളി- 214 997 1385.

റിപ്പോർട്ട്: പി.പി. ചെറിയാൻ