ഐ​എ​ൻ​ഒ​സി നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി പോ​ൾ പ​റ​ന്പി​യെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, October 6, 2017 6:13 AM IST
ഷി​ക്കാ​ഗോ: ന​വം​ബ​ർ 3, 4 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ വ​ച്ചു ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് കേ​ര​ളാ ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി പോ​ൾ പ​റ​ന്പി​യെ നാ​ഷ​ണ​ൽ ക​മ്മ​റ്റി തെ​ര​ഞ്ഞെ​ടു​ത്തു.

ഐ​എ​ൻ​ഒ​സി മി​ഡ് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​മ്മ​റ്റി​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും മു​ൻ ക​ഐ​സ്യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​ണ് പോ​ൾ പ​റ​ന്പി. അ​ദ്ദേ​ഹം ഇ​പ്പോ​ഴും കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റി​ൽ കി​ൻ​ഫ്ര​യു​ടെ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഇ​ല്ലി​നോ​യ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, ഐ​എ​ൻ​ഒ​സി​യു​ടെ നാ​ഷ​ണ​ൽ ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​യി​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സും അ​തി​ന്‍റെ എ​ഐ​സി​സി, കെ​പി​സി​സി നേ​താ​ക്ക​ളു​മാ​യി വ​ള​രെ​യ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന​തോ​ടൊ​പ്പം വ​ള​രെ​യ​ധി​കം സ്നേ​ഹ​ത്തോ​ടും സൗ​ഹൃ​ദ​ത്തോ​ടും പൊ​തു​ജ​ന​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഒ​രു വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യു​മാ​ണ് പോ​ൾ പ​റ​ന്പി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം