സംഗീത ഹാസ്യ നൃത്തസന്ധ്യ ഒക്ടോബർ 14-ന് മയാമിയിൽ
Saturday, October 7, 2017 3:23 AM IST
മയാമി: വിനീത് - ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരുടെ നൃത്തച്ചുവടുകളോടൊപ്പം, മലയാളികളുടെ മിനിസ്ക്രീനിലെ മിന്നിത്തിളങ്ങുന്ന ഒട്ടനവധി പ്രതിഭകൾ ഒത്തുചേർന്ന് താര ആർട്സിന്‍റെ ബാനറിൽ ഒരുക്കുന്ന സംഗീത ഹാസ്യ നൃത്തസന്ധ്യ ഒക്ടോബർ 14-നു ശനിയാഴ്ച വൈകുന്നേരം 6.30-ന് മയാമി- കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.

കോറൽ സ്പ്രിംഗ് ഒൗവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ഫൊറോന ദേവാലയത്തിന്‍റെ ധനശേഖരണാർത്ഥം നടത്തുന്ന വൈവിധ്യമാർന്ന ഈ സ്റ്റേജ് ഷോയിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് കടുകപ്പള്ളിയും, ഫണ്ട് റൈസിംഗ് കമ്മിറ്റിയും, ട്രസ്റ്റിമാരും, പാരീഷ് കൗണ്‍സിലും ചേർന്ന് അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം