കു​ട്ടി​ക​ളെ കാ​റി​ലി​രു​ത്തി മ​യ​ക്കു മ​രു​ന്നു ക​ഴി​ച്ച യു​വ​തി​ക​ളെ ജ​യി​ലി​ല​ട​ച്ചു
Saturday, October 7, 2017 5:06 AM IST
ഫ്ളോ​റി​ഡ: ഒ​ന്നും ര​ണ്ടും മാ​സം വീ​തം പ്രാ​യ​മു​ള്ള പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ കാ​റി​ന്‍റെ പി​ൻ സീ​റ്റി​ലി​രു​ത്തി മ​യ​ക്കു മ​രു​ന്നു ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ര​ണ്ടു യു​വ​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ചു. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ക്രി​സ്റ്റീ​ൻ (28) ജൂ​ണ്‍ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​ഴ​യ ഒ​രു മ​യ​ക്കു മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ര​നി​ൽ നി​ന്നും 60 ഡോ​ള​റി​ന്‍റെ ഹെ​റോ​യി​ൻ വാ​ങ്ങി​യാ​ണ് ഇ​രു​വ​രും ഉ​പ​യോ​ഗി​ച്ച​ത്. വാ​ഹ​ന​ത്തി​ലി​രു​ന്ന യു​വ​തി അ​മി​ത​മാ​യി മ​യ​ക്കു​മ​രു​ന്ന് ക​ഴി​ച്ചു അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ന്ന​തു ക​ണ്ട് ഒ​പ്പം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വ​തി​യാ​ണ് പോ​ലീ​സി​നെ വി​ളി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ഇ​വ​രും മ​യ​ക്കു മ​രു​ന്നു ക​ഴി​ച്ചു അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. പോ​ലീ​സ് എ​ത്തി ഇ​രു​വ​രേ​യും ക​സ്റ്റ​യി​ലെ​ടു​ത്തു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഫ്ളോ​റി​ഡ ചി​ൽ​ഡ്ര​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കു​ട്ടി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളെ ഏ​ല്പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ നി​ന്നും വി​ട്ട​യ​ച്ച യു​വ​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു ജ​യി​ലി​ട​ച്ചു. മ​യ​ക്കു മ​രു​ന്നി​ന് അ​ടി​മ​യാ​യ ഇ​രു​വ​രേ​യും ഡ്ര​ഗ് ട്രീ​റ്റ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന് അ​യ​യ്ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ