ഐഎൻഒസി യുഎസ്എ കേരളാ ചാപ്റ്റർ നാഷണൽ കണ്‍വൻഷൻ കിക്ക്ഓഫ് ചെയ്തു
Saturday, October 7, 2017 8:10 AM IST
ഷിക്കാഗോ: ഷിക്കാഗോയുടെ സബർബായ പ്രൊസ്പെക്ട് ഹൈറ്റ്സിലുള്ള ബാങ്ക്വറ്റ് ഹാളിൽ നവംബർ മൂന്ന്, നാല് തീയതികളിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് യുഎസ്എ കേരളാ ചാപ്റ്റർ നാഷണൽ കണ്‍വൻഷൻ കിക്ക്ഓഫ് ചെയ്തു. ആദ്യ രജിസ്ട്രേഷൻ ഡോ. അനിരുദ്ധനു നൽകി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ നിർവഹിച്ചു.

ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് ഒരു ശക്തിക്കും തടയാനാവാത്തതാണെന്നും ഇന്ത്യൻ സാന്പത്തിക രംഗത്തും തൊഴിൽ രംഗത്തും വ്യവസായ രംഗത്തും സാമൂഹ്യ രംഗത്തും കനത്ത നാശങ്ങൾ വരുത്തിക്കൊണ്ടുള്ള ഇന്നത്തെ ഭരണത്തിന് വിരാമമുണ്ടാക്കേണ്ടതാണെന്നും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിനെ നയിക്കുവാനും ഭാരത്തിന്‍റെ പുനരുദ്ധാനത്തിനുമായി രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു ശക്തി പകരേണ്ടതിനും ഓരോ കോണ്‍ഗ്രസ് പ്രവർത്തകരും സജീവമായി രംഗത്തു വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ആർലിംഗ്ടണ്‍ ഹൈറ്റ്സിൽ ഐഎൻഒസി കേരളാ ചാപ്റ്റർ വൈസ് ചെയർമാൻ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ പ്രശ്നങ്ങളെക്കുറിച്ച് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. അനിരുദ്ധൻ, ഐ.എൻ.ഒ.സി കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി സന്തോഷ് നായർ, നാഷണൽ കമ്മിറ്റി അംഗവും മിഡ്വെസ്റ്റ് റീജിയൻ മുൻ പ്രസിഡന്‍റുമായ പോൾ പറന്പി, മിഡ്വെസ്റ്റ് റീജിയൻ മുൻ പ്രസിഡന്‍റും നാഷണൽ കമ്മിറ്റി അംഗവുമായ അഗസ്റ്റിൻ കരിംകുറ്റിയിൽ, വൈസ് പ്രസിഡന്‍റ് തന്പി മാത്യു, സെക്രട്ടറിമാരായ അജയൻ കുഴിമറ്റത്തിൽ, ജസി റിൻസി തുടങ്ങിയവർ പ്രസംഗിച്ചു.

കണ്‍വൻഷൻ രജിസ്ട്രേഷൻ സംബന്ധമായി ലഭിച്ച ആദ്യ സംഭാവന മിഡ്വെസ്റ്റ് റീജണ്‍ ട്രഷറർ നടരാജൻ കൃഷ്ണൻ ഏറ്റുവാങ്ങി. ഈശോ കുര്യൻ, ജോസഫ് നാഴിയംപാറ, തോമസ് പതിനഞ്ചിൽപറന്പിൽ, ഏബ്രഹാം വർഗീസ്, മാത്യൂസ് ടോബിൻ, പ്രതീഷ് തോമസ്, കുര്യാക്കോസ് ടി. ചാക്കോ, ബിജു തോമസ്, ജോർജ് പണിക്കർ, സജി തോമസ് തൈയിൽ, പ്രവീണ്‍ തോമസ്, ബാബു മാത്യു, ജോസി കുരിശിങ്കൽ, മേഴ്സി കുര്യാക്കോസ്, നീനു തോമസ്, പ്രവീണ്‍ തോമസ് തുടങ്ങി നിരവധി പ്രവർത്തകരും ഭാരവാഹികളും കണ്‍വൻഷന് ആശംസകൾ നേർന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം