കൂടിയാട്ടവും ചാക്യാർകൂത്തും 28 ന് ലോസ് ആഞ്ചലസിൽ
Thursday, October 12, 2017 3:57 AM IST
ലോസ് ആഞ്ചലസ്: കേരളത്തിലെ അനുഷ്ഠാന കലാ രൂപങ്ങളായ കൂടിയാട്ടവും ചാക്യാർ കൂത്തും ഇരുപത്തിയെട്ടിനു ലോസ്ആഞ്ചലസിൽ അരങ്ങേറുന്നു. സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് ഒരുകാലത്തു കൂത്തന്പലങ്ങളിലോ ക്ഷേത്ര മതിൽകെട്ടിനകത്തോ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ സംസ്കൃത നാടക രൂപങ്ങളെ പ്രവാസി മലയാളികൾക്ക് ആസ്വദിക്കാനാവസരമൊരുക്കുന്നത്.

ടെസ്റ്റിനിലെ ചി·യ മിഷൻ കേന്ദ്രമായ രാമേശ്വരത്താണ് (14451 Franklin Avenue, Tustin, 92780) വൈകിട്ട് അഞ്ചുമണി രാത്രി ഒൻപതരവരെയുള്ള പരിപാടികൾ കൂടിയാട്ടത്തെയും ചാക്ക്യാർകൂത്തിനെയും ഗുരുകുല സന്പ്രദായത്തിൽ വരുംതലമുറയ്ക്കു പകർന്നുനൽകുന്ന ആലുവയിലെ നേപത്ഥ്യയാണ് തങ്ങളുടെ അമേരിക്കൻ കാനഡ പര്യടനത്തിനിടെ ലോസ്ആഞ്ചലസിലെത്തുന്നത്. സംഘത്തിൽ മാർഗി മധു ചാക്യാർ, ഡോ. ഇന്ദു. ജി എന്നിവർക്കുപുറമെ കലാമണ്ഡലം മണികണ്ഠൻ (മിഴാവ്), നേപത്ഥ്യ ജിനേഷ്, കലാനിലയം രാജൻ (ഇടയ്ക്ക) നേപത്ഥ്യ ശ്രീഹരി ചാക്യാർ (വേഷം), കലാമണ്ഡലം രവികുമാർ (ചുട്ടി) എന്നിവരുമുണ്ട്.

ശാകുന്തളവും പാഞ്ചാലീ സ്വയംവരവും പോലെ പരിചിതങ്ങളായ കഥകളായതുകൊണ്ടും ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ ഉള്ളതുകൊണ്ടും കാണികൾക്കു മനസിലാക്കാനും ആസ്വദിക്കാനും വിഷമമുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് പരിപാടികൾക്ക് ഏകോപനം നൽകുന്ന ഡയറക്ടർ രവി വെള്ളത്തിരി. ഓം സാംസ്കാരികകേന്ദ്രത്തിന്‍റെ ധനസമാഹരണാർത്ഥം നടത്തുന്ന പരിപാടി വൻ വിജയമാക്കാൻ എല്ലാ മലയാളികളും സഹൃദയരും സഹകരിക്കണമെന്ന് പ്രസിഡന്‍റ് രമ നായരും, സെക്രട്ടറി വിനോദ് ബാഹുലേയൻ, പബ്ലിസിറ്റി ഡയറക്ടർ രവി വെള്ളതിരി ജോ. സെക്രട്ടറി ജയ് മേനോൻ എന്നിവരും അഭ്യർഥിച്ചു. വിവരങ്ങൾക്ക് ഫോണ്‍ 949-419-7115, 714-402-9368, www.ohmcalifornia.org

റിപ്പോർട്ട്: സാന്‍റി പ്രസാദ്