കാലിഫോർണിയ കാട്ടുതീ: മരണം 20 കഴിഞ്ഞു; പതിനഞ്ചോളം ഇന്ത്യൻ വംശജരുടെ വീടുകൾ ചാന്പലായി
Thursday, October 12, 2017 3:58 AM IST
കാലിഫോർണിയ: അനിയന്ത്രിതമായി ആളി പടരുന്ന കാട്ടുതീയിൽ കാലിഫോർണിയായിൽ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു. ഇരുന്നൂറിലധികം ആളുകളെ കാണാനില്ല. ഇന്ത്യൻ വംശജരുടെ പതിനഞ്ചോളം വീടുകൾ കത്തിചാന്പലായി. ഇന്തോ അമേരിക്കൻ അസോസിയേഷൻ നോർത്ത് ബെ പ്രസിഡന്‍റ് പൊളമി ഷായാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഫൗണ്ടൻ ഗ്രോവിലാണ് കൂടുതൽ വീടുകൾ അഗ്നിക്കിരയായത്. ഇന്ത്യൻ വംശജരുടെ നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. നാപ, ലേക്ക്, സൊനൊമ, ബട്ട് കൗ്ടികളിലെ 2000 വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.വീടുകൾ അഗ്നിക്കിരയായവരെ സഹായിക്കുന്നത് ഷെല്ട്ടറുകൾ ക്രമീകരിച്ചിട്ടുള്ളതായി ഷാ അറിയിച്ചു.

അഗ്നി വിഴുങ്ങിയ പ്രദേശങ്ങളിലെ ഈ വർഷത്തെ ദീവാളി ആഘോഷങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് വളണ്ടിയർമാരും, ഫയർ ഫൈറ്റേഴ്സും രാപകൽ അദ്ധ്വാനിച്ചിട്ടും തീ നിയന്ത്രണാതീതമായിട്ടില്ല. ശ്കതമായി അടിക്കുന്ന കാറ്റും രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമായി.ഹൈവെ 12 സമീപമുള്ള റസ്റ്റോറന്‍റുകൾ എല്ലാം അടച്ചുപൂട്ടി. നരവധി വിമാന സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ