വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും 13 മുതൽ
Friday, October 13, 2017 2:20 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്‍റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബർ 13 മുതൽ ഒക്ടോബർ 22 വരെ ഭക്ത്യാദരപൂർവ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്സ് അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതൽ നടക്കും. പ്രധാന തിരുനാൾ ഒക്ടോബർ 22 ന് ഞായറാഴ്ച രാവിലെ ഒന്പതിനു ആരംഭിക്കും.

2013 ഒക്ടോബർ 17ണ്ടനാണ് വിശുദ്ധന്‍റെ തിരുശേഷിപ്പ് പ്രതിഷ്ഠാ ചടങ്ങുകൾ സോമർസെറ്റ് ദേവാലയത്തിൽ നടന്നത്. ഓസ്ട്രിയയിലെ വിയന്നയിൽ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തിൽ വിയന്ന ആർച് ബിഷപ്പ് ക്രസ്സ്റ്റോഫ് ഷോണ് ബോണിന്‍റെ സാക്ഷ്യപത്രത്തോടുകൂടി സോമർ സെറ്റിലെ സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ കൊണ്ടുവന്ന വിശുദ്ധന്‍റെ തിരുശേഷിപ്പ് അന്നത്തെ വികാരി ഫാ. തോമസ് കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത് പരസ്യ വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

ഒക്ടോബർ 13 നു വെള്ളിയാഴ്ച വൈകിട്ട് 7.30 നു ആരംഭിക്കുന്ന വിശുദ്ധന്‍റെ നൊവേനയും, വിശുദ്ധ ദിവ്യബലിയും,രാമനാഥപുരം രൂപതയുടെ ബിഷപ്പ് മാർ. പോൾ ആലപ്പാട്ടിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്നത്തെ തിരുനാൾ ചടങ്ങുകൾക്ക് സെൻറ്.തെരേസ വാർഡ് നേതൃത്വം നൽകും.

ഒന്പത് ദിവസങ്ങളിലായി നടക്കുന്ന വിശുദ്ധന്‍റെ നൊവേനയും, പ്രാർത്ഥനകൾക്കും വിവിധ വാർഡ് അംഗങ്ങൾ നേതൃത്വം നൽകും. പതിനാലാം തീയതി സെൻറ്. മേരീസ് വാർഡ്, പതിനഞ്ചാം തീയതി സെന്‍റ് തോമസ് വാർഡ്, പതിനാറാം തീയതി സെൻറ്. ജോസഫ് വാർഡ്, പതിനേഴാം തിയതി സെൻറ്. ജോർജ് വാർഡ്, പതിനെട്ടാം തീയതി സെന്‍റ് ആന്‍റണി വാർഡ്,പത്തൊന്പതാം തീയതി സെന്‍റ് ജൂഡ് വാർഡ്, ഇരുപതാം തിയതി സെൻറ്. അൽഫോൻസാ വാർഡ്, ഇരുപത്തിഒന്നാം തിയതി സെന്‍റ് പോൾ വാർഡ് എന്നിങ്ങനെ ആണ് ക്രമപ്പെടുത്തിയിരിക്കുന്നത്.

വിശുദ്ധന്‍റെ പ്രധാന തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ 22 നു ഞായറാഴ്ച രാവിലെ ഒന്പതിനു ആരംഭിക്കും. ദിവ്യബലിക്കു ശേഷം ലദീഞ്ഞ്, വിശുദ്ധന്‍റെ രൂപം വഹിച്ചുകൊണ്ടുള്ള ആഘോഷപൂർവ്വമായ പ്രദക്ഷിണവും, പ്രദക്ഷിണത്തിനുശേഷം തിരിശേഷിപ്പ് വണക്കവും, തുടർന്നു നേർച്ച വിതരണവും ഉണ്ടായിരിക്കും.

നിയോഗങ്ങൾ സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക : മിനേഷ് ജോസഫ് (ട്രസ്റ്റി ) 201978 9828, മേരിദാസൻ തോമസ് (ട്രസ്റ്റി) 201 912 6451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി ) 732762 6744, സാബിൻ മാത്യൂ (ട്രസ്റ്റി ) 8483918461, ബിൻസി ഫ്രാൻസിസ് (കോർഡിനേറ്റർ), 908 531 4034, ജോജോ ചിറയിൽ (കോർഡിനേറ്റർ) 732 215 4783, ജെയിംസ് പുതുമന (കോർഡിനേറ്റർ) 732 216 4783. വെബ് : www.stthomsayronj.org. സെബാസ്റ്റ്യൻ ആന്‍റണി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം