യു.എ.നസീറിനെ എംപിമാർ സന്ദർശിച്ചു
Saturday, October 14, 2017 2:48 AM IST
കോട്ടക്കൽ: ചികിത്സയിൽ കഴിയുന്ന മുൻമന്ത്രി ബീരാൻ സാഹിബിന്‍റെ മകനും , ഗ്ലോബൽ കഐംസിസി പ്രസിഡന്‍റും , അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ യു.എ.നസീർ സാഹിബിനെ, എംപി മാരായ പി.കെ കുഞ്ഞാലിക്കുട്ടി , പി.വി അബ്ദുൽ വഹാബ് എന്നിവർ സന്ദർശിച്ചു. നേരെത്തെ ഇ.ടി മുഹമ്മദ് ബഷീർ എംപിയും സന്ദർശിച്ചിരുന്നു.

ഒരു മാസം നീണ്ടുനിൽക്കുന്ന ആയുർവേദ ഫിസിയോതൊറാപ്പി വേണ്ടിവരുമെന്നും മൂന്ന് മാസത്തോടെ നടക്കാൻ സാധിക്കുമെന്നും കോട്ടക്കൽ ആയുർവേദ സെന്‍റർ മേധാവി പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം