ഇന്ത്യൻ കോണ്‍സുലാർ ക്യാന്പ് 14 ന്
Saturday, October 14, 2017 6:08 AM IST
ഡാളസ്: കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഒക്ടോബർ 14 നു കോളജ് സ്റ്റേഷനിൽ (പവലിയൻ റൂം 110, ടെക്സസ് എ & എം യൂണിവേഴ്സിറ്റി ,കോളജ് സ്റ്റേഷൻ) ഏകദിന കോണ്‍സുലാർ ക്യാന്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയാണ് ക്യാന്പ്.

യുഎസ് പാസ്പോർട്ട് കൈവശം ഉള്ളവർ ഒസിഐ കാർഡും വീസ, റിണൻസിയേഷൻ ഓഫ് ഇന്ത്യൻ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകൾ പൂരിപ്പിച്ചു ആവശ്യമായ രേഖകൾ സഹിതം ക്യാന്പിൽ വരികയാണെങ്കിൽ ഓഫീസർമാർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്.

ഏകദിന വീസ ക്യാന്പിൽ ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ, പുതിയ അപേക്ഷകൾ പരിശോധിച്ചു സാക്ഷ്യപ്പെടുത്തൽ എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : 713 626 2148

റിപ്പോർട്ട്: പി.പി. ചെറിയാൻ