ഡാളസിൽ സംഗീത ഹാസ്യ നൃത്തസന്ധ്യ 15 ന്
Saturday, October 14, 2017 9:14 AM IST
ഡാളസ്: താര ആർട്സിന്‍റെ ബാനറിൽ ത്രീ സ്റ്റാർ മീഡിയ ആൻഡ് എന്‍റർടൈൻമെന്‍റ് അവതരിപ്പിക്കുന്ന സംഗീത ഹാസ്യ നൃത്ത സന്ധ്യ ഡാളസിൽ ഒക്ടോബർ 15 ന് (ഞായർ) നടക്കും. ഡാളസിലെ കോപ്പേൽ സെന്‍റ് അൽഫോൻസ പള്ളി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30 നാണ് പരിപാടികൾ.

തെന്നിന്ത്യൻ ഭാഷകളിലെ ചലച്ചിത്ര ലോകത്ത് നിറസാന്നിധ്യമായ വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന നൃത്തചുവടുകൾക്കൊപ്പം ഐഡിയ സ്റ്റാർ സിംഗർ ജേതാവ് വിവേകാനന്ദനും സംഘവും ഹാസ്യത്തിന്‍റെ തേൻമലർ പൊഴിക്കുവാൻ കലാഭവൻ പ്രജോദ്, സുബി സുരേഷ് തുടങ്ങി ഒട്ടനവധി മിനിസ്ക്രീനിലെ മിന്നിത്തിളങ്ങുന്ന താരങ്ങൾ ഒരുക്കുന്ന സംഗീത ഹാസ്യ നൃത്തസന്ധ്യയാണ് ഡാളസിലെ കലാസ്വാദകർക്കായി ഒരുക്കുന്നത്.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഷാജി രാമപുരം, അലക്സ് അലക്സാണ്ടർ, ദീപക് കൈതക്കപ്പുഴ, സുകു വർഗീസ്, ലൈജു തോമസ്, റോബിൻ വർഗീസ്, ജോണ്‍ റ്റി. എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ