കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തിൽ "കാട്ടുകുതിര’ ഒക്ടോബർ 21 നു മയാമിയിൽ
Sunday, October 15, 2017 2:53 AM IST
മയാമി: എണ്‍പതുകളിൽ കേരളത്തിലുടനീളം സാമൂഹിക സാംസ്കാരികമണ്ഡലങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ച എസ്.എൽ. പുരം സദാനന്ദന്‍റെ "കാട്ടുകുതിര’ എന്ന നാടകം, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 നു ശനിയാഴ്ച്ച വൈകിട്ട് 6 .30 നു കൂപ്പർസിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. സാൻഫ്രാൻസിസ്കോ ബേ സർഗ്ഗവേദിയാണ് ന്ധകാട്ടുകുതിര ന്ധഇവിടെ പുനരാവിഷ്കരിക്കുന്നത്.

ജോണ്‍ കൊടിയൻ സംവിധാനം നിർവ്വഹിക്കുന്ന ഈനാടകത്തിൽ സർഗ്ഗവേദിയുടെ പ്രമുഖകലാകാരന്മാരും കലാകാരികളുംരംഗത്തെത്തുന്നു. ഹരികൈൻ ഇർമ മൂലം സെപ്റ്റംബർ 15 നു നടത്താൻ കഴിയാതെ പോയ "നിങ്ങളോടൊപ്പം’ എന്ന ഷോയ്ക്കു പകരമായാണ് കേരളം സമാജം "കാട്ടുകുതിരന്ധ നാടകം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 15 ലെ പരിപാടിക്ക് ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് അതെ ടിക്കറ്റിൽതന്നെ ഈനാടകത്തിനും പ്രവേശനം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിക്കുന്നു.

ഹോളിവുഡ് മോർട്ഗേജ് കോർപറേഷൻ (ജോ കുരുവിള) ആണ് ഈ പരിപാടിയുടെ ഇവന്‍റ് സ്പോണ്‍സർ. ഓറഞ്ച് വിങ് ഏവിയേഷൻ (വിപിൻ വിൻസെന്‍റ്), മാസ്സ് മ്യൂച്ചൽ (ജോർജ് ജോസഫ്), സ്കൈ പ്രോപ്പർട്ടി ക്ലെയിംസ് (കാർലോസ്വേഗാ), ഫാമിലി മെഡിക്കൽ സെന്‍റർ (ജോസഫ് ജയിംസ്), അയാനാ റിയൽ പ്രോപ്പർട്ടിസർവീസ് (ബിജു ജോണ്‍), ദികെ. കന്പനി (ജിനോ കുറിയാക്കോസ്), രുചി റെസ്റ്റോറന്‍റ് (ബിജു പുത്തൻപുരക്കൽ), മദ്രാസ് കഫേ (സോയി തോമസ്), (ഗുഡ്പിൽ ഫാർമസി (സുജിത് ജോണ്‍), തോമസ് ആൻഡ് കന്പനി സി.പി.എ (ജോസ് തോമസ്) തുടങ്ങിയവർ ആണ് കേരളസമാജത്തിന്‍റെ ഈ വർഷത്തെ മറ്റുപ്രധാന സ്പോണ്‍സർമാർ.

ജീവകാരുണ്യ പ്രവർത്തങ്ങൾക്കു മുൻതൂക്കം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന കേരള സമാജത്തിന്‍റെ പ്രവർത്തനഫണ്ടിലേക്കുള്ള ധനശേഖരണാർത്ഥം നടത്തുന്ന ഈ പരിപാടി വിജയപ്രദമാക്കിത്തീർക്കുവാൻ സൗത്ത് ഫ്ളോറിഡയിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായസകരണങ്ങൾ അഭ്യർഥിക്കുന്നതായി പ്രസിഡന്‍റ് സാജൻ മാത്യു, സെക്രട്ടറി ഷിജു കാല്പാദിക്കൽ, ട്രഷറർ ജോണറ്റ് സെബാസ്റ്റ്യൻ തുടങ്ങിയവർ അറിയിക്കുകയുണ്ടായി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം