ത്രേസ്യാമ്മ പടവുപുരക്കൽ റോക്ക് ലാൻഡിൽ നിര്യാതയായി
Monday, October 16, 2017 4:26 AM IST
ന്യുയോർക്ക്: പരേതനായ ബാബു പടവുപുരക്കലിന്‍റെ ഭാര്യ ത്രേസ്യാമ്മ (71) റോക്ക് ലാൻഡിലെ പൊമോണയിൽ നിര്യാതയായി. ചങ്ങനാശേരി എസ്.ബി. ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പാണ്ടി കൊപ്പാറ കുടുംബാംഗം പരേതനായ കെ.സി. അലക്സാണ്ടറുടെ പുത്രിയാണ്.

മകൻ ജെയ് ജേക്കബ് പടവുപുരക്കൽ. കൊച്ചുമകൻ: കേഡൻ ജേക്കബ് പടവുപുരക്കൽ. സഹോദരങ്ങൾ: ലില്ലിക്കുട്ടി കുര്യൻ നങ്ങച്ചിവീട്ടിൽ, ജോസഫ് കൊപ്പാറ (ജർമനി), തോമസ് കൊപ്പാറ (ന്യു സിറ്റി, ന്യുയോർക്ക്), പരേതരായ ജയിംസ് കൊപ്പാറ, ജോർജ് കൊപ്പാറ, ഫ്രാൻസിസ് കൊപ്പാറ, മേരിക്കുട്ടി കൊപ്പാറ.

പൊതുദർശനം: ഒക്ടോ. 16-നു തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഒന്പതു വരെ: ജോസഫ് ഡബ്ലിയു സോർസ് ഫ്യൂണറൽ ഹോം, 728 വെസ്റ്റ് നയാക്ക് റോഡ്, വെസ്റ്റ് നയാക്ക്, ന്യുയോർക്ക്-10994

സംസ്കാര ശുശ്രൂഷ: ഒക്ടോബർ 17-നു ചൊവ്വാഴ്ച പത്തിനു സെന്‍റ് ആന്‍റണീസ് ചർച്ച്, 36 വെസ്റ്റ് നയാക്ക് റോഡ്, നാനുവറ്റ്, ന്യുയോർക്ക്-10954.