മധു കൊട്ടാരക്കരയ്ക്കു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ചാപ്റ്റർ സ്വീകരണം നൽകി
Saturday, November 11, 2017 7:17 AM IST
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) നിയുക്ത പ്രസിഡന്‍റ് മധു കൊട്ടാരക്കരക്ക് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ചാപ്റ്റർ സ്വീകരണം നൽകി.

ബിജിലി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചാപ്റ്റർ അംഗങ്ങളെ അഭിമുഖീകരിച്ച മധു, ഐപിസിഎൻഎയുടെ ഭാവി പരിപാടികൾ വിശദീകരിച്ചു. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ യുവ തലമുറയെ പ്രസ് ക്ലബിലേക്ക് ആകർഷിക്കുന്നതുൾപ്പെടെയുള്ള വിവിധ പദ്ധതികൾ അദ്ദേഹം ചാപ്റ്റർ അംഗങ്ങളുമായി പങ്കുവച്ചു.

യോഗത്തിൽ ഐപിസിഎൻഎ ജോയിന്‍റ് സെക്രട്ടറി പി.പി. ചെറിയാൻ, ബിജിലി ജോർജ്, ഡോ. എം.വി. പിള്ള, എബ്രഹാം തെക്കേമുറി, സണ്ണി മാളിയേക്കൽ, സിജു വി. ജോർജ്, ബെന്നി ജോണ്‍, ചാപ്റ്റർ സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ തുടങ്ങിയവർ സംസാരിച്ചു.