ജീ​വ​ന്‍റെ ന​ല്ല ഭാ​ഗം ക​ണ്ടെ​ത്തു​ക: സ​ണ്ണി സ്റ്റീ​ഫ​ൻ
Tuesday, November 14, 2017 12:25 PM IST
ബോ​ണ്‍​മൌ​ത്ത്: ബോ​ണ്‍​മൌ​ത്ത് എ​ഡ്മ​ണ്ട് കാം​ബി​യോ​ണ്‍ ച​ർ​ച്ചി​ൽ ന​ട​ന്ന ഏ​ക​ദി​ന കു​ടും​ബ ന​വീ​ക​ര​ണ സെ​മി​നാ​റി​ൽ മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക ജീ​വി​ത പാ​ഠ​ങ്ങ​ളും തി​രു​വ​ച​ന​സ​ന്ദേ​ശ​ങ്ങ​ളും മു​ൻ​നി​ർ​ത്തി മ​ന​സി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന ദൈ​വ​വ​ച​ന​സ​ന്ദേ​ശ​ങ്ങ​ൾ സ​ണ്ണി സ്റ്റീ​ഫ​ൻ ന​ൽ​കി.

ഒ​രു ദി​വ​സ​ത്തെ ഉ​പ​ജീ​വ​ന​ത്തി​നു​വേ​ണ്ടി മീ​ൻ ചോ​ദി​ക്കു​ന്പോ​ൾ, ക്രി​സ്തു അ​വ​ർ​ക്ക് ചാ​ക​ര സ​മ്മാ​നി​ക്കു​ന്നു. അ​തു​പോ​ലെ സ്വ​പ്നം കാ​ണാ​ൻ​പോ​ലു​മാ​കാ​ത്ത ഇ​ട​ങ്ങ​ളി​ലെ​ക്കാ​ണ​വ​ൻ ന​മ്മെ ഓ​രോ ദി​വ​സ​വും കൈ​പി​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത്. പ്രാ​ർ​ത്ഥ​ന​യും ദൈ​വാ​നു​ഗ്ര​ഹ​വും എ​ന്നെ ഇ​ത്ര​ത്തോ​ളം വ​ള​ർ​ത്തി​യെ​ന്ന് ഒ​രി​ക്ക​ൽ പ​റ​ഞ്ഞ​വ​ർ, പി​ന്നീ​ട് അ​ഹ​ങ്കാ​ര​വും, അ​ധി​കാ​ര​വും, ആ​ർ​ഭാ​ട​വും, അ​ഭി​നി​വേ​ശ​ങ്ങ​ളും, സ​ന്പ​ത്തും ല​ഹ​രി​യാ​ക്കി ആ​ദ്യ​ബോ​ധ്യ​ങ്ങ​ളി​ൽ നി​ന്ന് മ​ട​ങ്ങി​പ്പോ​വു​ന്നു.

'ദൈ​വം ന​ൽ​കി​യ സ്നേ​ഹ​ത്തി​ന്‍റെ ന​ല്ല വീ​ഞ്ഞ്, പ​ങ്കാ​ളി​യും മ​ക്ക​ളു​മാ​ണെ​ന്ന തി​രി​ച്ച​റി​വോ​ടെ ജീ​വി​ക്കു​ക, അ​വ​സാ​നം വ​രെ ആ ​ന​ല്ല വീ​ഞ്ഞ് സൂ​ക്ഷി​ക്കു​ക, ഒ​പ്പം ഭൂ​മി​യോ​ട് മു​ഴു​വ​ൻ സ​ഹാ​നു​ഭൂ​തി​യു​ള്ള​വ​രാ​യി​രി​ക്കു​ക. അ​ങ്ങ​നെ ന​മ്മെ​ക്കു​റി​ച്ചു​ള്ള ദൈ​വീ​ക​പ​ദ്ധ​തി​പൂ​ർ​ത്തി​യാ​ക്കി ജീ​വ​ന്‍റെ ന​ല്ല ഭാ​ഗം ക​ണ്ടെ​ത്തു​ക​യെ​ന്നും' സ​ണ്ണി സ്റ്റീ​ഫ​ൻ ത​ന്‍റെ തി​രു​വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു.

'​തി​രു​വ​ച​ന​ങ്ങ​ളോ​ടൊ​പ്പം പ്രാ​യോ​ഗി​ക ജീ​വി​ത പാ​ഠ​ങ്ങ​ളി​ലൂ​ടെ ന​ൽ​കു​ന്ന അ​തി​ശ​ക്ത​മാ​യ വ​ച​ന​സ​ന്ദേ​ശ​ങ്ങ​ൾ ഓ​രോ കു​ടും​ബ​ങ്ങ​ൾ​ക്കും വ​ള​രെ​യേ​റെ അ​നു​ഭ​വ​പാ​ഠ​ങ്ങ​ളും ജീ​വി​ത​ദ​ർ​ശ​ന​ങ്ങ​ളു​മാ​ണ് ന​ൽ​കി​യ​തെ​ന്ന്' വി​കാ​രി ഫാ. ​ടോ​മി ചി​റ​ക്ക​ൽ മ​ണ​വാ​ള​ൻ സ​ണ്ണി​സ്റ്റീ​ഫ​നു കൃ​ത​ജ്ഞ​ത പ്ര​കാ​ശി​പ്പി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു.


ന​വം​ബ​ർ 18 ശ​നി​യാ​ഴ്ച ന്യൂ​മി​ൽ​ട്ട​നി​ലും 19 ഞാ​യ​റാ​ഴ്ച്ച റെ​ഡിം​ഗി​ലും. തു​ട​ർ​ന്ന് 25നു ​ബേ​സിം​ഗ്സ്റ്റൊ​ക്കി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യും, 26നു ​ആ​ൻ​ഡോ​വ​ർ ക​മ്മ്യു​ണി​റ്റി​യും ചേ​ർ​ന്ന് ബേ​സിം​ഗ്സ്റ്റൊ​ക്കി​ൽ കു​ടും​ബ​സ്ഥ​ർ​ക്ക് വേ​ണ്ടി​യും സെ​മി​നാ​റു​ക​ൾ ന​ട​ത്തു​ന്നു. തു​ട​ർ​ന്ന് ഡി​സം​ബ​ർ 2 ശ​നി​യാ​ഴ്ച ആ​ൽ​ഡ​ര്ഷോ​ട്ടി​ൽ കു​ടും​ബ​ന​വീ​ക​ര​ണ സെ​മി​നാ​ർ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വേ​ൾ​ഡ് പീ​സ് മി​ഷ​ൻ (യു​കെ) 0740 477 5810
റ​വ.​ഫാ.​ടോ​മി ചി​റ​യ്ക്ക​ൽ മ​ണ​വാ​ള​ൻ ( 0748 073 0503 )
ജോ​ർ​ജ്ജ് സൈ​മ​ണ്‍ ( 0786 139 2825 )
സി.​വി. ജോ​സ് ( 0789 781 6039 )
രാ​ജു തോ​മ​സ് ( 0772 376 1637 )
മാ​ത്യു ആ​ൻ​റ​ണി ( 0794 471 0205 )

Email: [email protected]

റി​പ്പോ​ർ​ട്ട്: കെ.​ജെ.​ജോ​ണ്‍