സാലി ജോർജ് ഫിലിപ്പ് നിര്യാതയായി
Sunday, December 3, 2017 3:29 AM IST
വാഷിങ്ടണ്‍ ഡി.സി : കുറിയന്നൂർ ചരൽക്കുന്നു മേപ്രത്ത്(ഓറേത്ത്) ജോർജ് ഫിലിപ്പിന്‍റെ (തന്പാച്ചൻ, യു എസ് എംബസി മുൻ ഉദ്യോഗസ്ഥൻ, ബഹ്റൈൻ ) ഭാര്യ സാലി ജോർജ് ഫിലിപ് (56) വാഷിംഗ്ടണ്‍ ഡിസിയിൽ നിര്യാതയായി. പരേത വാളക്കുഴി കൈനാടത്തു പരേതനായ കെ.പി തോമസിന്‍റെയും മറിയാമ്മ തോമസിന്‍റെയും മകളാണ്.

മക്കൾ: സെലിൻ , ഷെറിൻ , ഷാനി (എല്ലാവരും വാഷിങ്ടണ്‍ ഡിസി). മരുമകൻ : റോബി ജോർജ് (വാഷിങ്ടണ്‍ ഡി.സി)

സഹോദരങ്ങൾ : മാർത്തോമാ സഭ കൗണ്‍സിൽ മുൻ മെന്പർ ലാലു തോമസ് (കുവൈറ്റ് ) ലാലി, ഷാജി (കാസ്കോ കുവൈറ്റ് മുൻ ഉദ്യോഗസ്ഥൻ), സാജൻ (കുവൈറ്റ്), സുജ.

പൊതുദർശനം ഡിസംബർ ഏഴിനു വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മുതൽ ഒന്പതു വരെ ഗ്രെയ്റ്റർ വാഷിങ്ടണ്‍ മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപെടുന്നതാണ് (322, Ethan Allen Avenue, Takoma Park. MD 20912). സംസ്കാരം കുറിയന്നൂർ സെന്‍റ് തോമസ് മാർത്തോമാ ദേവാലയത്തിൽ പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റോബി ജോർജ് - 301-875-6267.

റിപ്പോർട്ട് : ജീമോൻ റാന്നി