തോമസ് വർഗീസ് ഫിലഡൽഫിയായിൽ നിര്യാതനായി
Monday, December 4, 2017 12:07 PM IST
ഫിലഡൽഫിയ: വലിയപറന്പിൽ തോമസ് വർഗീസ് (ബേബിക്കുട്ടി - 75) ഫിലഡൽഫിയായിൽ നിര്യാതനായി. സംസ്കാരം ഡിസംബർ അഞ്ച് രാവിലെ 10ന് പെരുന്പെട്ടി ജെറുശലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: സൂസൻ തിരുവല്ല ഐക്കരേത്ത് കുടുംബാംഗം. മക്കൾ: വിനു വർഗീസ് (യുഎസ്എ), വിജീഷ് വർഗീസ് (ബംഗളൂരു). മരുമക്കൾ: ഷീന കരിന്പിൽ (യുഎസ്എ), ലിനു (ബംഗളൂരു). കൊച്ചുമക്കൾ: ഷെർവിൻ, ഷെലിൻ, ഷാനാ, ഷെയ്ൻ, ഹാനാ.

വിവരങ്ങൾക്ക്: വിനു വർഗീസ് 215 901 3498.