ലിയോ ഏബ്രഹാമിന്‍റെ സംസ്കാരം എട്ടിന്
Monday, December 4, 2017 3:37 PM IST
ബ്രാംപ്ടൻ (ഒന്‍റാരിയോ): കാനഡയിലെ മെയ്ഫീൽഡ് റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ച ബ്രാംപ്ടൻ സെന്‍റ് ജോണ്‍ ബോസ്കോ എലിമെന്‍ററി സ്കൂൾ അധ്യാപകനും മലയാളിയുമായ പിണക്കാട്ട് ലിയോ ഏബ്രഹാമി(42) ന്‍റെ സംസ്കാരം ഡിസംബർ എട്ടിന് രാവിലെ എട്ടിന് സെന്‍റ് ലേണാർഡ് ദേവാലയത്തിലെ (St. Leonard parish , 187 Conestoga Road, Brampton, L6Z 2Z7) ശുശ്രൂഷകൾക്കുശേഷം സെന്‍റ് ജോണ്‍സ് ദി ഇവാഞ്ചലിസ്റ്റ് പളളി സെമിത്തേരിയിൽ.

മൊളപ്പറന്പിൽ ജോസഫിന്‍റെയും സിസിലിയുടേയും മകൾ സോണിയ ആണ് ഭാര്യ. മക്കൾ: ഒൗവൻ, ലാൻ, സെബാസ്റ്റ്യൻ, ഈദൻ. പിതാവ്: ഏബ്രഹാം. മാതാവ് അന്നക്കുട്ടി. സഹോദരി: ലിസ്

പൊതുദർശനം ഡിസംബർ ഏഴിന് (വ്യാഴം) വൈകുന്നേരം 5 മുതൽ 8 വരെ.

റിപ്പോർട്ട്: ഷിബു കിഴക്കേക്കുറ്റ്