വർഗീസ് മാത്യു ഡാളസിൽ നിര്യാതനായി
Tuesday, December 5, 2017 4:13 AM IST
കോഴഞ്ചേരി പനച്ചക്കൽ വർഗീസ് മാത്യു (ഷാജി, 58) ഡാളസിൽ നിര്യാതനായി.
ഭാര്യ: മേരി മാത്യു (ലില്ലി) തൊടുപുഴ ചേന്നപ്പള്ളിൽ കുടുംബാംഗം.

മക്കൾ: സിറിൾ മാത്യു , റോസിൽ മാത്യു
സഹോദരങ്ങൾ : റെജി മാത്യു (മുംബൈ ), വിജി മാത്യു (ഡാളസ് ), സജി മാത്യു (കുവൈറ്റ്), ലിസി ലാൽ (ഓസ്ട്രേലിയ).

ഡിസംബർ എട്ടാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 8.30 വരെ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ദേവാലയത്തിൽ (11550 Luna Rd, Dallas, TX 75234) പൊതുദർശനം ഉണ്ടായിരിക്കും.

ഡിസംബർ ഒന്പതിനു ശനിയാഴ്ച രാവിലെ ഒന്പതിനു ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു തുടർന്നു കൊപ്പേൽ റോളിങ്സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019 ) സംസ്കാരം.

കൂടുതൽ വിവരങ്ങൾക്ക്: വിജി മാത്യു : 214 315 0365, സാമുവൽ യോഹന്നാൻ : 214 435 0214.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ